ഓണം ബമ്പറിന്റെ 'കുപ്രശസ്തി' അങ്ങ് ബ്രിട്ടനില്‍ വരെയെത്തി! 25 കോടി ലോട്ടറിയടിച്ച അനൂപിന്റെ കഥ വാര്‍ത്തയാക്കി സണ്‍ പത്രം; മകന്റെ കുടുക്കയില്‍ നിന്നും പണമെടുത്ത് വാങ്ങിയ ലോട്ടറിയടിച്ചതോടെ വീട്ടില്‍ കയറാന്‍ പറ്റാത്ത സ്ഥിതി, ഭാഗ്യത്തെ പഴിക്കുന്നു

ഓണം ബമ്പറിന്റെ 'കുപ്രശസ്തി' അങ്ങ് ബ്രിട്ടനില്‍ വരെയെത്തി! 25 കോടി ലോട്ടറിയടിച്ച അനൂപിന്റെ കഥ വാര്‍ത്തയാക്കി സണ്‍ പത്രം; മകന്റെ കുടുക്കയില്‍ നിന്നും പണമെടുത്ത് വാങ്ങിയ ലോട്ടറിയടിച്ചതോടെ വീട്ടില്‍ കയറാന്‍ പറ്റാത്ത സ്ഥിതി, ഭാഗ്യത്തെ പഴിക്കുന്നു

ഭാഗ്യം വന്ന് കയറുന്ന നിമിഷങ്ങളില്‍ നമ്മള്‍ അമിതമായി ആഹ്ലാദിച്ച് പോകും. പക്ഷെ ചിലപ്പോള്‍ ആ ഭാഗ്യനിമിഷത്തെ നമ്മള്‍ പഴിക്കേണ്ട അവസ്ഥയും വരും. ഓണം ബമ്പര്‍ ലോട്ടറിയടിച്ച അനൂപ് ബാബുവിന്റെ ജീവിതകഥ ഈ വിധം ഇതിനകം മലയാളികള്‍ കേട്ടുകഴിഞ്ഞു. ഇപ്പോള്‍ ബ്രിട്ടീഷ് പത്രമായ സണ്ണിനും ഈ സാധാരണക്കാരന്റെ ദുരവസ്ഥ വാര്‍ത്തയായി കഴിഞ്ഞു.


2.8 മില്ല്യണ്‍ പൗണ്ടിന്റെ ജാക്ക്‌പോട്ട് അടിച്ച ഭാഗ്യത്തെ പഴിച്ച് വീട്ടില്‍ കുടുങ്ങിയ അവസ്ഥയിലാണ് അനൂപെന്നാണ് സണ്‍ റിപ്പോര്‍ട്ട് പറയുന്നത്. ഓട്ടോറിക്ഷാ ഡ്രൈവറായ അനൂപ് ബാബു കടം മൂലം ബുദ്ധിമുട്ടി നില്‍ക്കുമ്പോഴാണ് മകന്റെ കുടുക്കയില്‍ നിന്നും അവസാനത്തെ 56 പെന്‍സെടുത്ത് ഒരു ലോട്ടറി വാങ്ങി ഭാഗ്യപരീക്ഷണം നടത്തിയത്.

The dad said he had to raid his son's piggy bank to get 56p

ജീവിതത്തിന്റെ രണ്ടറ്റം കൂട്ടിമുട്ടിക്കാന്‍ പാടുപെടുമ്പോഴാണ് അനൂപിന് ലോട്ടറി അടിക്കുന്നത്. എന്നാല്‍ തന്റെ തിരുവനന്തപുരത്തെ വീടിന് മുന്നിലേക്ക് പണം ചോദിച്ച് ആളുകള്‍ ഒഴുകിയെത്താന്‍ തുടങ്ങിയതോടെ വലിയ സമ്മാനം ലഭിച്ചതില്‍ പശ്ചാത്തപിക്കുകയാണ് ഇദ്ദേഹമെന്ന് സണ്‍ റിപ്പോര്‍ട്ട് പറയുന്നു.

തന്റെ ദുരവസ്ഥ വിവരിച്ച് അനൂപ് സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച വീഡിയോയെ കുറിച്ചും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. അസുഖം ബാധിച്ച കുഞ്ഞിനെ ആശുപത്രിയില്‍ കൊണ്ടുപോകാന്‍ പോലും പറ്റുന്നില്ലെന്ന് അനൂപ് പരാതിപ്പെട്ടിരുന്നു.
Other News in this category



4malayalees Recommends