റിസോര്‍ട്ട് ജീവനക്കാരിയുടെ കൊലപാതകം; മകളെ സംസ്‌കരിച്ചത് താന്‍ അറിയാതെയെന്ന് മാതാവ്

റിസോര്‍ട്ട് ജീവനക്കാരിയുടെ കൊലപാതകം; മകളെ സംസ്‌കരിച്ചത് താന്‍ അറിയാതെയെന്ന് മാതാവ്
ഉത്തരഖണ്ഡില്‍ കൊല്ലപ്പെട്ട റിസോര്‍ട്ട് ജീവനക്കാരിയുടെ സംസ്‌കാരത്തില്‍ ഗുരുതര ആരോപണവുമായി കുടുംബം. കൊല്ലപ്പെട്ട അങ്കിതയുടെ മൃതദേഹം സംസ്‌കരിച്ചത് തന്റെ സമ്മതം ഇല്ലാതെയെന്ന് മാതാവ് ആരോപിച്ചു. മകളെ അവസാനമായി കാണാന്‍ ആഗ്രഹിച്ചിരുന്നു എങ്കിലും അതിന് അധികൃതര്‍ അനുവദിച്ചില്ല എന്നാണ് ആരോപണം.

പൊലീസിന്റെ നേതൃത്വത്തിലാണ് മൃതദേഹം മോര്‍ച്ചറിയില്‍നിന്നെടുത്ത് സംസ്‌കരിച്ചത്. അതേസമയം അങ്കിതയ്ക്ക് മുന്‍പ് സമാനസാഹചര്യങ്ങളില്‍ ഹോട്ടലില്‍ നിന്നും മറ്റൊരു പെണ്‍കുട്ടിയെ കാണാതായ സംഭവത്തിലും അന്വേഷണം നടത്തുമെന്ന് പൊലീസ് അറിയിച്ചു.

ഉത്തരാഖണ്ഡില്‍ 19കാരിയായ റിസോര്‍ട്ട് ജീവനക്കാരിയാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ പ്രതിയായ ബിജെപി നേതാവിന്റെ മകന്‍ പുല്‍കിത് ആര്യയുടെ റിസോര്‍ട്ടിന് നാട്ടുകാര്‍ തീവച്ച സംഭവവുമുണ്ടായി. പ്രതിയുടെ പിതാവിനെയും സഹോദരനെയും ബിജെപി പാര്‍ട്ടിയില്‍ നിന്നും പുറത്താക്കിയിരുന്നു. പുല്‍കിത് ആര്യയുടെ ഋഷികേശിലെ വനതാര റിസോട്ട് ആണ് നാട്ടുകാര്‍ കത്തിച്ചത്.അനധികൃതമായി നിര്‍മ്മിച്ച റിസോര്‍ട്ട് അധികൃതര്‍ ബുള്‍ഡോസര്‍ ഉപയോഗിച്ച് പൊളിച്ചുകളയുകയായിരുന്നു.

Other News in this category4malayalees Recommends