രാജാവിന്റെ ചിത്രം ഉള്‍പ്പെട്ട നോട്ടുകള്‍ 2024 ല്‍ പൊതു വിപണിയിലെത്തും ; പുതിയ സൂചക ചിഹ്നം ബക്കിങ്ഹാം പാലസില്‍ ഇന്നലെ പ്രകാശനം ചെയ്തു ; പുതിയ മാറ്റങ്ങള്‍ ഇങ്ങനെ

രാജാവിന്റെ ചിത്രം ഉള്‍പ്പെട്ട നോട്ടുകള്‍ 2024 ല്‍ പൊതു വിപണിയിലെത്തും ; പുതിയ സൂചക ചിഹ്നം ബക്കിങ്ഹാം പാലസില്‍ ഇന്നലെ പ്രകാശനം ചെയ്തു ; പുതിയ മാറ്റങ്ങള്‍ ഇങ്ങനെ
എലിസബത്ത് രാജ്ഞിയുടെ വിയോഗത്തോോടെ ചാള്‍സ് മൂന്നാമന്‍ പദവിയിലെത്തിയിരിക്കുകയാണ്. രാജ്യത്ത് ഇനി ഒട്ടേറെ മാറ്റങ്ങള്‍ക്കാണ് സാക്ഷ്യം വഹിക്കുക. രാജാവിന്റെ ചിത്രങ്ങള്‍ പതിച്ചുള്ള നോട്ടുകളാണ് ഇതില്‍ പ്രധാനം. ഇവ 2022 അവസാനം ഇറങ്ങും. 2024ല്‍ പൊതു വിപണിയിലെത്തും. എന്നാല്‍ എലിസബത്ത് രാജ്ഞിയുടെ ചിത്രം ആലേഖനം ചെയ്ത നോട്ടുകള്‍ സാധുകയുള്ളതായി തുടരും. അവ പഴകുന്നതു വരെ വിപണിയിലുണ്ടാകും. അതായത് രാജാവിന്റെ ചിത്രവും എലിസബത്ത് രാജ്ഞിയുടെ ചിത്രമുള്ള നോട്ടുകളും സാധുതയുള്ളവയായിരിക്കും. പഴയ നോട്ടുകള്‍ക്ക് പകരമാകും പുതിയ നോട്ട് പ്രിന്റ് ചെയ്യുക. പുതിയ 5,10,20,50, പൗണ്ടിന്റെ പോളിമര്‍ നോട്ടുകളില്‍ രാജ്ഞിയുടെ ചിത്രം തന്നെയായിരിക്കും.

ബക്കിംഗ്ഹാം പാലസില്‍ രാജാവിന്റെ പുതിയ സൂചക ചിഹ്നം ഇന്നലെ പ്രകാശനം ചെയ്തു. ചാള്‍സ് എന്ന പേരിന്റെ ആദ്യ അക്ഷരവും റെക്‌സ് എന്ന ടൈറ്റിലും ഒപ്പം മൂന്ന് എന്നത് റോമന്‍ ലിപിയില്‍ എഴുതിയതുമാണ് പുതിയ ചിഹ്നം.

മുത്തച്ഛനായ ജോര്‍ജ്ജ് ആറാമന്‍ രാജാവിനെ ഒര്‍മ്മിപ്പിക്കും വിധം ട്യുഡര്‍ കിരീടമാണ് ചാള്‍സിനെ പ്രതിനിധാനം ചെയ്യുക.

കോളേജ് ഓഫ് ആംസ് രൂപ കല്‍പ്പന ചെയ്യുന്ന ഒരു കൂട്ടം ഡിസൈനുകളില്‍ നിന്നും രാജാവ് തന്നെ തിരഞ്ഞെടുക്കുന്ന ഈ സൂചക ചിഹ്നം അഥവ സൈഫര്‍ രാജാവിന്റെ വ്യക്ത്യാധിഷ്ഠിത സ്വത്തായി തുടരും. രാജ്യത്തെ പോസ്റ്റ് ബോക്‌സുകള്‍, സൈനേജുകള്‍ ഇവയിലെല്ലാം ഇതുണ്ടാകും. പോലെ മെയിലുകള്‍ ഫ്രാങ്ക് ചെയ്യുവാനായി രാജകുടുംബവും സര്‍ക്കാര്‍ ഓഫീസുകളും ഇവ ഉപയോഗിക്കും.

ചാള്‍സ് മൂന്നാമന്റെ ചിത്രമുള്ള നാണയങ്ങള്‍ തയ്യാറാക്കാന്‍ ആരംഭിച്ചതായി റോയല്‍ മിന്റ് സ്ഥിരീകരിച്ചെങ്കിലും എന്നു വിപണിയിലെത്തുമെന്ന് വ്യക്തമല്ല. രാജ്ഞിയുടെ ചിത്രമുള്ള നാണയങ്ങളും സാധുതയുള്ളതായി തുടരും.

Other News in this category



4malayalees Recommends