ലോകകപ്പിന്റെ അവസാന ഘട്ട ടിക്കറ്റ് വില്‍പ്പന ഇന്ന് ഉച്ച മുതല്‍

ലോകകപ്പിന്റെ അവസാന ഘട്ട ടിക്കറ്റ് വില്‍പ്പന ഇന്ന് ഉച്ച മുതല്‍
ഫിഫ ലോകകപ്പിന്റെ അവസാന ഘട്ട ടിക്കറ്റ് വില്‍പ്പന ഇന്ന് ഉച്ച മുതല്‍. ആദ്യം വരുന്നവര്‍ക്ക് ആദ്യം എന്ന അടിസ്ഥാനത്തില്‍ ടിക്കറ്റുകള്‍ FIFA.com/ticketsല്‍ വാങ്ങാം. ലഭ്യതയ്ക്ക് വിധേയമായിരിക്കും ടിക്കറ്റ് വില്‍പന. ഈ വില്‍പ്പന ഘട്ടം ടൂര്‍ണമെന്റിന്റെ അവസാനം വരെ തുടരും.

ഡിമാന്‍ഡ് ഉയര്‍ന്നതും പ്രാരംഭ ഇന്‍വെന്ററി വേഗത്തില്‍വിറ്റ് തീരുമെന്നാണ് പ്രതീക്ഷ, അതുകൊണ്ടുതന്നെ ആരാധകര്‍ സ്ഥിരമായി FIFA.com/tickets പരിശോധിക്കണം.

വ്യക്തിഗത ടിക്കറ്റുകള്‍ നാല് വിഭാഗങ്ങളില്‍ ലഭ്യമാണ്. ഇതില്‍ കാറ്റഗറി 4 ടിക്കറ്റുകള്‍ ഖത്തറിലെ താമസക്കാര്‍ക്കായി റിസര്‍വ് ചെയ്തിരിക്കുന്നതാണ്. ആരാധകര്‍ക്ക് ഒരു മത്സരത്തിന് പരമാവധി ആറ് ടിക്കറ്റുകളും ടൂര്‍ണമെന്റിലുടനീളം 60 ടിക്കറ്റുകളും വാങ്ങാവുന്നതാണ്. ശാരീരിക വെല്ലുവിളി നേരിടുന്നവര്‍ക്ക് ഓപ്ഷനുകള്‍ ഓണ്‍ലൈനായി ബ്രൗസ് ചെയ്യാനും സാധിക്കും. വിസ കാര്‍ഡ് ഉപയോഗിച്ച് ആണ് ടിക്കറ്റിനുള്ള പണമടക്കേണ്ടത്. കഴിഞ്ഞ രണ്ടു ഘട്ടങ്ങളിലായുള്ള വില്‍പനയില്‍ 24.5 ലക്ഷം ടിക്കറ്റുകളാണ് വിറ്റഴിച്ചത്.

Other News in this category



4malayalees Recommends