പ്രത്യേക അതിഥികള്‍ക്കായി സ്ത്രീകളെ കൊണ്ടുവരും; പുള്‍കിത് ആര്യയുടെ റിസോര്‍ട്ട് അനാശാസ്യകേന്ദ്രം, വെളിപ്പെടുത്തലുമായി മുന്‍ ജീവനക്കാര്‍

പ്രത്യേക അതിഥികള്‍ക്കായി സ്ത്രീകളെ കൊണ്ടുവരും; പുള്‍കിത് ആര്യയുടെ റിസോര്‍ട്ട് അനാശാസ്യകേന്ദ്രം, വെളിപ്പെടുത്തലുമായി മുന്‍ ജീവനക്കാര്‍
റിസപ്ഷനിസ്റ്റായ യുവതിയുടെ കൊലപാതകത്തിന് പിന്നാലെ റിസോര്‍ട്ടിനെതിരേ ഗുരുതര ആരോപണവുമായി മുന്‍ ജീവനക്കാര്‍ രംഗത്ത് . ബി.ജെ.പി. നേതാവായ വിനോദ് ആര്യയുടെ മകന്‍ പുള്‍കിത് ആര്യയുടെ ഉടമസ്ഥതയിലുള്ള റിസോര്‍ട്ടിനെതിരെയാണ് മുന്‍ ജീവനക്കാര്‍ രംഗത്തെത്തിയിരിക്കുന്നത്. റിസോര്‍ട്ട് കേന്ദ്രീകരിച്ച് അനാശാസ്യ പ്രവര്‍ത്തനങ്ങള്‍ നടന്നിരുന്നുവെന്നാണ് ജീവനക്കാരുടെ വെളിപ്പെടുത്തല്‍.

പുള്‍കിത് ആര്യ ചില 'പ്രത്യേക അതിഥി'കളെ റിസോര്‍ട്ടില്‍ കൊണ്ടുവരും. ഇവര്‍ക്കായി സ്ത്രീകളെയും എത്തിക്കും. മാത്രമല്ല, വിലകൂടിയ മദ്യവും കഞ്ചാവ് അടക്കമുള്ള ലഹരിവസ്തുക്കളും റിസോര്‍ട്ടില്‍ നല്‍കിയിരുന്നതായും ഇവര്‍ വെളിപ്പെടുത്തി.

ദിവസങ്ങള്‍ക്ക് മുമ്പാണ് റിസോര്‍ട്ടിലെ റിസപ്ഷനിസ്റ്റായ അങ്കിത ഭണ്ഡാരി(19) കൊല്ലപ്പെട്ടത്. യുവതിയെ കൊലപ്പെടുത്തിയ കേസില്‍ റിസോര്‍ട്ട് ഉടമ പുള്‍കിത് ആര്യയെയും മറ്റു രണ്ടുജീവനക്കാരെയും പോലീസ് അറസ്റ്റ് ചെയ്തിരുന്നു.

പുള്‍കിത് ആര്യയും മറ്റുള്ളവരും അങ്കിതയെ വേശ്യാവൃത്തിക്ക് നിര്‍ബന്ധിച്ചിരുന്നതായും ഇത് എതിര്‍ത്തതിനാലാണ് പ്രതികള്‍ യുവതിയെ കൊലപ്പെടുത്തിയതെന്നുമായിരുന്നു പോലീസിന്റെ വിശദീകരണം. ഇതിനുപിന്നാലെയാണ് റിസോര്‍ട്ട് കേന്ദ്രീകരിച്ച് നടന്നിരുന്ന അനാശാസ്യത്തെക്കുറിച്ച് മുന്‍ജീവനക്കാരും വെളിപ്പെടുത്തല്‍ നടത്തിയത്.

പുള്‍കിത് ആര്യ ജീവനക്കാരെ മാനസികമായി പീഡിപ്പിച്ചിരുന്നതായാണ് ഇവിടെ നേരത്തെ ജോലിചെയ്തിരുന്ന ദമ്പതിമാരുടെ ആരോപണം. ആരെങ്കിലും ജോലി വിടാന്‍ തീരുമാനിച്ചാല്‍ ഇവര്‍ക്കെതിരേ മോഷണമടക്കം ആരോപിക്കുന്നത് പതിവായിരുന്നുവെന്നും ഇവര്‍ പറയുന്നു.Other News in this category4malayalees Recommends