അഴിമതിയ്‌ക്കെതിരെ കാവല്‍ക്കാര്‍! ശക്തിയേറിയ, സുതാര്യമായ നിരീക്ഷകരെ നിയോഗിക്കാന്‍ ഓസ്‌ട്രേലിയ; നാഷണല്‍ ആന്റി-കറപ്ഷന്‍ കമ്മീഷന്‍ പ്രമേയം പാര്‍ലമെന്റിലേക്ക്

അഴിമതിയ്‌ക്കെതിരെ കാവല്‍ക്കാര്‍! ശക്തിയേറിയ, സുതാര്യമായ നിരീക്ഷകരെ നിയോഗിക്കാന്‍ ഓസ്‌ട്രേലിയ; നാഷണല്‍ ആന്റി-കറപ്ഷന്‍ കമ്മീഷന്‍ പ്രമേയം പാര്‍ലമെന്റിലേക്ക്
അഴിമതിക്കാരെ കണ്ടെത്താനും, നടപടിയെടുക്കാനും ഫെഡറല്‍ വാച്ച്‌ഡോഗിനെ നിയോഗിക്കാനുള്ള പദ്ധതികള്‍ പുറത്തുവിട്ട് ഓസ്‌ട്രേലിയന്‍ ഗവണ്‍മെന്റ്. രാഷ്ട്രീയത്തില്‍ വിശ്വാസവും, സത്യസന്ധതയും പുനഃസ്ഥാപിക്കാന്‍ ഇതുവഴി സാധിക്കുമെന്നാണ് അധികൃതരുടെ വാഗ്ദാനം.

അതിശക്തവും, സുതാര്യവും, സ്വതന്ത്രവുമായ നാഷണല്‍ ആന്റി-കറപ്ഷന്‍ കമ്മീഷന്‍ ഫെഡറല്‍ ഗവണ്‍മെന്റിലെ ഗുരുതരമായതോ, പതിവായതോ ആയ അഴിമതി ആരോപണങ്ങളില്‍ അന്വേഷണം നടത്തുമെന്ന് ഓസ്‌ട്രേലിയയുടെ അറ്റോണി ജനറല്‍ മാര്‍ക്ക് ഡ്രെയ്ഫസ് പറഞ്ഞു.

നിയമനിര്‍മ്മാതാക്കള്‍, കോണ്‍ട്രാക്ടര്‍മാര്‍, സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ എന്നിവരെല്ലാം ഇതിന് കീഴില്‍ വരും. അഴിമതിയെ കൈകാര്യം ചെയ്യാനും, ഫെഡറല്‍ രാഷ്ട്രീയത്തില്‍ സത്യസന്ധതയും, വിശ്വാസവും തിരികെ കൊണ്ടുവരുമെന്ന വാഗ്ദാനം പാലിക്കുകയാണ് ഗവണ്‍മെന്റെന്ന് ഡ്രെയ്ഫസ് വ്യക്തമാക്കി.

ഏറെ കാത്തിരിപ്പിനൊടുവിലാണ് ഈയാഴ്ച പ്രമേയം പാര്‍ലമെന്റില്‍ അവതരിപ്പിക്കപ്പെടുന്നത്. പല സ്റ്റേറ്റ് ലെവല്‍ കമ്മീഷണുകളുടെയും രീതിയിലാണ് ദേശീയ കമ്മീഷന്‍ പ്രവര്‍ത്തിക്കുക. പോലീസിലെ അഴിമതി പുറത്തെത്തിക്കുന്നത് മുതല്‍ പല നേതാക്കളെയും മറിച്ചിടാനും ഇത്തരം കമ്മീഷനുകള്‍ കാരണമായിട്ടുണ്ട്.
Other News in this category



4malayalees Recommends