വരുന്ന ശനിയാഴ്ച മുതല്‍ അതിര്‍ത്തിയില്‍ നിലനില്‍ക്കുന്ന എല്ലാ കോവിഡ്-19 നിബന്ധനകളും ഒഴിവാക്കുമെന്ന് ഫെഡറല്‍ ഗവണ്‍മെന്റ്. ഇതോടെ കാനഡയില്‍ പ്രവേശിക്കാന്‍ ഇനി വാക്‌സിനേഷന്റെ രേഖ കാണിക്കേണ്ട ആവശ്യമില്ല. ഇതിന് പുറമെ വിമാനങ്ങളിലും, ട്രെയിനിലും മാസ്‌ക് നിബന്ധനയും ഒഴിവാക്കും.
ഒക്ടോബര്‍ 1 മുതല്‍ എല്ലാ യാത്രക്കാര്‍ക്കും ഈ മാറ്റങ്ങള്‍ ബാധകമാക്കും. ഇതോടെ അറൈവ്കാന്‍ ആപ്പോ, വെബ്‌സൈറ്റോ മുഖേന പൊതുജനാരോഗ്യ വിവരങ്ങള്‍ നല്‍കുന്ന പരിപാടിക്ക് അവസാനമാകും. വാക്‌സിനേഷന്‍ രേഖ സമര്‍പ്പിക്കുകയോ, ടെസ്റ്റിംഗിനോ വിധേയമാകേണ്ടതില്ലെന്നതും പ്രധാനമാകും.
കോവിഡ്-19 ലക്ഷണങ്ങളുള്ളവര്‍ക്ക് ഐസൊലേഷന്‍, നിരീക്ഷണം എന്നിവയും ആവശ്യമായി വരില്ല. വിമാനത്തിലും, റെയില്‍വെയിലും യാത്രക്കായി ആരോഗ്യ പരിശോധനകളോ, മാസ്‌ക് ധരിക്കേണ്ട ആവശ്യമോ ഇനിയുണ്ടാകില്ല.
കാനഡ മഹാമാരിയില്‍ നിന്നും പുറത്തുകടന്നുവെന്ന സൂചനയല്ല ഇതുവഴി നല്‍കുന്നതെന്ന് ആരോഗ്യ മന്ത്രി ജീന്‍ വെസ് ഡൂക്ലോസ് പറഞ്ഞു. സര്‍ക്കാര്‍ ഡാറ്റ പ്രകാരം പുതിയ വേരിയന്റുകള്‍ വിദേശത്ത് നിന്നും എത്തുന്നത് രാജ്യത്ത് വൈറസിന്റെ രൂപമാറ്റത്തിന് കാരണമാകുന്നില്ലെന്ന് വ്യക്തമായതായും മന്ത്രി കൂട്ടിച്ചേര്‍ത്തു.