കറുപ്പു നിറത്തെ ചൊല്ലി പരിഹാസം ; ഭര്‍ത്താവിനെ മഴു കൊണ്ട് വെട്ടിക്കൊലപ്പെടുത്തി ഭാര്യ, ജനനേന്ദ്രിയം മുറിച്ചെടുത്തു

കറുപ്പു നിറത്തെ ചൊല്ലി പരിഹാസം ; ഭര്‍ത്താവിനെ മഴു കൊണ്ട് വെട്ടിക്കൊലപ്പെടുത്തി ഭാര്യ, ജനനേന്ദ്രിയം മുറിച്ചെടുത്തു
കറുത്ത നിറത്തിന്റെ പേരില്‍ തുടര്‍ച്ചയായി പരിഹസിച്ച ഭര്‍ത്താവിനെ മഴു കൊണ്ട് വെട്ടിക്കൊലപ്പെടുത്തി രണ്ടാം ഭാര്യ. 40 വയസുകാരനായ ആനന്ദ് സ്വന്‍വാനിയാണ് കൊല്ലപ്പെട്ടത്. ഛത്തീസ്ഗഢിലെ ദുര്‍ഗ് ജില്ലയിലെ അംലേശ്വര്‍ ഗ്രാമത്തിലാണ് 30കാരിയായ സംഗീത സ്വന്‍വാനി തന്റെ ഭര്‍ത്താവിനെ ദാരുണമായി കൊലപ്പെടുത്തിയത്. ഞായറാഴ്ച രാത്രിയിലാണ് കൊലപാതകം നടന്നത്.

ആനന്ദിന്റെ ജനനേന്ദ്രിയം സംഗീത മുറിച്ചെടുത്തതായും പോലീസ് പറയുന്നു. സംഭവത്തില്‍ ഭാര്യ സംഗീതയെ തിങ്കളാഴ്ചയോടെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. കറുത്ത നിറത്തിന്റെ പേരില്‍ സംഗീതയെ തുടര്‍ച്ചയായി കളിയാക്കുമായിരുന്ന ആനന്ദ് അവരെ വിരൂപയെന്നും വിളിച്ചതായി പറയുന്നു. നിറത്തിന്റെ പേരിലുള്ള ഈ പരിഹാസത്തെ തുടര്‍ന്ന് ദമ്പതിമാര്‍ പലപ്പോഴും വഴക്കിട്ടിരുന്നു.

ഞായറാഴ്ച രാത്രിയും സമാന രീതിയില്‍ ദമ്പതികള്‍ തര്‍ക്കത്തിലേര്‍പ്പെടുകയും പ്രകോപിതയായ സംഗീത വീട്ടില്‍ സൂക്ഷിച്ചിരുന്ന മഴു കൊണ്ട് ഭര്‍ത്താവിനെ ആക്രമിക്കുകയുമായിരുന്നു. സാരമായി പരിക്കേറ്റ ആനന്ദ് സംഭവസ്ഥലത്ത് വെച്ച് തന്നെയാണ് മരണപ്പെട്ടത്. അടുത്ത ദിവസം രാവിലെ ആരോ കൊലപ്പെടുത്തിയെന്ന് പറഞ്ഞ് ഗ്രാമവാസികളെ തെറ്റിദ്ധരിപ്പിക്കാന്‍ ശ്രമം നടത്തി.

എന്നാല്‍ സംഗീതയുടെ ശ്രമം പോലീസിന്റെ ചോദ്യം ചെയ്യലില്‍ പാഴായി. താനാണ് കൊലപ്പെടുത്തിയതെന്ന് സംഗീത പോലീസിനോട് കുറ്റസമ്മതം നടത്തി. നിറത്തിന്റെ പേരിലുള്ള കളിയാക്കലുകള്‍ താങ്ങാന്‍ കഴിയാതെ ചെയ്തതെന്നാണ് സംഗീത പോലീസില്‍ നല്‍കിയ മൊഴിയില്‍ പറയുന്നത്. സംഗീത നടത്തിയ കൊലപാതകത്തിന്റെ ഞെട്ടലിലാണ് നാട്ടുകാര്‍.

Other News in this category4malayalees Recommends