ഇസ്ലാം മതവിശ്വാസം പിന്തുടര്‍ന്നില്ല; ഹിന്ദുവായ ഭാര്യയെ ഭര്‍ത്താവ് കഴുത്തറുത്ത് കൊന്നു

ഇസ്ലാം മതവിശ്വാസം പിന്തുടര്‍ന്നില്ല; ഹിന്ദുവായ ഭാര്യയെ ഭര്‍ത്താവ് കഴുത്തറുത്ത് കൊന്നു
ഇസ്ലാം വിശ്വാസം പിന്തുടരാത്തതിന് ഹിന്ദുവായ ഭാര്യയെ ഭര്‍ത്താവ് കൊലപ്പെടുത്തി. മുംബൈയിലെ തിലക് നഗര്‍ മേഖലയില്‍ തിങ്കളാഴ്ച രാത്രിയാണ് സംഭവം. ഇഖ്ബാല്‍ മുഹമ്മദ് ഷെയ്ഖ് (36) ആണ് ഭാര്യ രുപാലി ചന്ദന്‍ശിവെയെ (20) കഴുത്തറുത്ത് കൊലപ്പെടുത്തിയത്. ഇരുവരും മൂന്ന് വര്‍ഷം മുമ്പാണ് പ്രണയിച്ച് വിവാഹം ചെയ്തത്. ഇരുവര്‍ക്കും രണ്ട് വയസ്സുള്ള കുഞ്ഞുണ്ട്.

ശിരോവസ്ത്രം ധരിക്കാത്തതിനും ഇസ്ലാം വിശ്വാസങ്ങള്‍ പിന്തുടരാനും ഇഖ്ബാല്‍ രുപാലിയെ നിര്‍ബന്ധിച്ചിരുന്നു. ഇതിന് വിസമ്മതിച്ച രുപാലി, ഭര്‍ത്താവുമായുണ്ടായ തര്‍ക്കത്തെത്തുടര്‍ന്ന് കുറച്ച് മാസങ്ങളായി വീട്ടില്‍നിന്ന് മാറിയാണ് താമസിച്ചിരുന്നത്.

പിരിഞ്ഞാണ് താമസിച്ചിരുന്നതെങ്കിലും ഇരുവരും തമ്മില്‍ ഫോണ്‍ വിളിക്കുകയും വഴക്കുണ്ടാക്കുകയും ചെയ്യുന്നത് പതിവായിരുന്നുവെന്നും പൊലീസ് പറഞ്ഞു. മകന്റെ അവകാശത്തെച്ചൊല്ലിയാണ് ഇരുവരും തമ്മില്‍ അവസാനമായി തര്‍ക്കമുണ്ടായത്. ഇതാണ് കൊലപാതകത്തില്‍ കലാശിച്ചതെന്ന് പൊലീസ് പറഞ്ഞു.

രുപാലിയുടെ കരച്ചില്‍കേട്ട് ഓടിയെത്തിയ നാട്ടുകാരാണ് പോലീസിനെ വിവരമറിയിച്ചത്. സംഭവത്തിന് പിന്നാലെ ഇഖ്ബാല്‍ സ്ഥലത്തുനിന്ന് രക്ഷപ്പെട്ടു. ഇയാള്‍ക്കായി തെരച്ചില്‍ തുടരുകയാണ്.Other News in this category4malayalees Recommends