കെട്ടിയോനെയും കളഞ്ഞ് പണം, ഫാന്‍സ് ഇതിന്റെ പിന്നാലെ പായുന്ന നിങ്ങളോട് എന്ത് പറയാന്‍, നെഗറ്റീവ് കമന്റിന് മറുപടി നല്‍കി നവ്യ

കെട്ടിയോനെയും കളഞ്ഞ് പണം, ഫാന്‍സ് ഇതിന്റെ പിന്നാലെ പായുന്ന നിങ്ങളോട് എന്ത് പറയാന്‍, നെഗറ്റീവ് കമന്റിന് മറുപടി നല്‍കി നവ്യ
സോഷ്യല്‍മീഡിയയില്‍ തന്നെ വിമര്‍ശിച്ച ആള്‍ക്ക് തക്ക മറുപടി നല്‍കി നവ്യ നായര്‍. സോഷ്യല്‍മീഡിയയില്‍ കുറിച്ച ചിത്രത്തിനു താഴെയാണ് ബാബുരാജ് എന്നൊരാള്‍ നവ്യയെ വിമര്‍ശിച്ച് കമന്റ് ചെയ്തത്.'കെട്ടിയോനെയും കളഞ്ഞ് പണം, ഫാന്‍സ് ഇതിന്റെ പിന്നാലെ പായുന്ന നിങ്ങളോട് എന്ത് പറയാന്‍. ജീവിതം ഒന്നേ ഒള്ളൂ. സന്തോഷമായിരിക്കണം.'ഇതായിരുന്നു കമന്റ്.

കമന്റ് ശ്രദ്ധയില്‍പെട്ട നവ്യ ഉടന്‍ തന്നെ മറുപടിയുമായി എത്തി. 'ഇതൊക്കെ ആരാ തന്നോട് പറഞ്ഞേ? പിന്നെ അവസാന ലൈന്‍ സത്യമാണ് കേട്ടോ. ജീവിതം ഒന്നേ ഒള്ളൂ, സന്തോഷമായിരിക്കൂ. എന്തിനാ ദുഷിപ്പൊക്കെ പറഞ്ഞു നടക്കുന്നേ'.

നവ്യ മറുപടി നല്‍കിയതിന് പിന്നാലെ നടിയെ അഭിനന്ദിച്ച് നിരവധിപേരാണ് രംഗത്തെത്തിയിരിക്കുന്നത്.

Other News in this category4malayalees Recommends