നിങ്ങളുടെ മോര്‍ട്ട്‌ഗേജ് ബില്ലുകള്‍ ഉയരുമോ? പലിശ നിരക്കുകള്‍ എത്രത്തോളം വര്‍ദ്ധിക്കും? വീട് വാങ്ങാന്‍ ഉദ്ദേശിക്കുന്നവര്‍ക്ക് ഇത് നല്ല സമയമാണോ? ബ്രിട്ടന്റെ ഭവന വിപണിയെ കുറിച്ചുള്ള പ്രധാന ചോദ്യങ്ങളും, ഉത്തരങ്ങളും

നിങ്ങളുടെ മോര്‍ട്ട്‌ഗേജ് ബില്ലുകള്‍ ഉയരുമോ? പലിശ നിരക്കുകള്‍ എത്രത്തോളം വര്‍ദ്ധിക്കും? വീട് വാങ്ങാന്‍ ഉദ്ദേശിക്കുന്നവര്‍ക്ക് ഇത് നല്ല സമയമാണോ? ബ്രിട്ടന്റെ ഭവന വിപണിയെ കുറിച്ചുള്ള പ്രധാന ചോദ്യങ്ങളും, ഉത്തരങ്ങളും

പലിശ നിരക്കുകള്‍ 6 ശതമാനത്തില്‍ തൊട്ടാല്‍ മോര്‍ട്ട്‌ഗേജ് ബില്ലുകള്‍ വര്‍ഷത്തില്‍ 7300 പൗണ്ട് വരെ ഉയരുമെന്നാണ് ഭവന ഉടമകള്‍ക്ക് ലഭിക്കുന്ന മുന്നറിയിപ്പ്. വിപണിയില്‍ വിവിധങ്ങളായ അഭ്യൂഹങ്ങള്‍ പടരുമ്പോള്‍ ആശങ്കാജനകമായ സ്ഥിതിയാണുള്ളത്.


പൗണ്ടിന്റെ മൂല്യം കുറയുന്നതിനാല്‍ കടമെടുക്കുന്നതിന്റെ ചെലവ് കൂടാന്‍ സാധ്യതയുണ്ട്. ഇത് പരിഗണിച്ചാണ് പല ലെന്‍ഡര്‍മാരുടെ മോര്‍ട്ട്‌ഗേജുകള്‍ പിന്‍വലിക്കുന്നത്. പൗണ്ട് വീണതോടെ പലിശ നിരക്ക് ഉയര്‍ത്തിയേക്കുമെന്ന് ബാങ്ക് ഓഫ് ഇംഗ്ലണ്ട് സൂചന നല്‍കിയിട്ടുണ്ട്.

ഡിസംബര്‍ മുതല്‍ ഏഴ് തവണ ബാങ്ക് പലിശ നിരക്ക് ഉയര്‍ത്തി. കഴിഞ്ഞ ആഴ്ച 2.25 ശതമാനത്തിലേക്ക് വര്‍ദ്ധന പ്രഖ്യാപിക്കുകയും ചെയ്തു. എന്നാല്‍ ബേസ് റേറ്റ് 6 ശതമാനത്തിലേക്ക് എത്താന്‍ സാധ്യതയുള്ളതായി ബാങ്ക് ഓഫ് ഇംഗ്ലണ്ട് ബാങ്കുകളെ അറിയിച്ചിട്ടുണ്ട്. ഇതോടെ മോര്‍ട്ട്‌ഗേജ് നിരക്ക് 7.5 ശതമാനം വരെ എത്തിയേക്കാം.

ഇതോടെ 200,000 പൗണ്ടിന്റെ രണ്ട് വര്‍ഷത്തെ ഫിക്‌സഡ് മോര്‍ട്ട്‌ഗേജുള്ളവര്‍, ഇത് ബേസ് റേറ്റ് ആറ് ശതമാനമെത്തുന്ന അടുത്ത വര്‍ഷം ആദ്യം കാലാവധി പൂര്‍ത്തിയാക്കിയാല്‍ ഇവരുടെ തിരിച്ചടവ് പ്രതിമാസം 800 പൗണ്ടില്‍ നിന്നും 1408 പൗണ്ടായി ഉയരും, അതായത് വര്‍ഷത്തില്‍ 7296 പൗണ്ട് അധികം.

ഫിക്‌സഡ് ഡീലുകള്‍ കാലാവധി തീരുന്നതിന് മുന്‍പ് തന്നെ വിട്ട്, പുതിയ ഡീലുകളിലേക്ക് പ്രവേശിക്കുന്നതിന് സാധിക്കും. നിലവിലെ ഡീല്‍ തീരാന്‍ ആറ് മാസം വരെ ബാക്കി നില്‍ക്കുമ്പോള്‍ ഇതിന് കഴിയും. ഇതിന് ഏര്‍ലി റീപേയ്‌മെന്റ് ചാര്‍ജ്ജ് നല്‍കേണ്ടി വരും.

നിലവില്‍ വീട് വാങ്ങാന്‍ ഒരുങ്ങുന്നവര്‍ക്ക് മോര്‍ട്ട്‌ഗേജ് മേഖല നല്‍കുന്നത് ശുഭകരമായ വാര്‍ത്തയല്ല. വരും ദിവസങ്ങളില്‍ റീപേയ്‌മെന്റ് ഭാരം ഏറുമെന്ന് തന്നെയാണ് കരുതുന്നത്. ജീവിതച്ചെലവ് പ്രതിസന്ധിക്കിടെ മോര്‍ട്ട്‌ഗേജ് കൂടി വലിക്കാന്‍ കഴിയുന്നവര്‍ക്കാണ് ഭവന വിപണിയില്‍ ഇറങ്ങാന്‍ കഴിയുക.
Other News in this category4malayalees Recommends