പൗണ്ടിന് അടിതെറ്റി, ക്യാബിനറ്റില്‍ അടിപൊട്ടി! സ്റ്റെര്‍ലിംഗ് പ്രതിസന്ധിയില്‍ പ്രതികരണം സംബന്ധിച്ച് ലിസ് ട്രസും, ക്വാസി ക്വാര്‍ട്ടെംഗും തമ്മില്‍ തര്‍ക്കം; പുതിയ പ്രധാനമന്ത്രിയ്ക്കും, ചാന്‍സലര്‍ക്കുമിടയില്‍ അഭിപ്രായഭിന്നത

പൗണ്ടിന് അടിതെറ്റി, ക്യാബിനറ്റില്‍ അടിപൊട്ടി! സ്റ്റെര്‍ലിംഗ് പ്രതിസന്ധിയില്‍ പ്രതികരണം സംബന്ധിച്ച് ലിസ് ട്രസും, ക്വാസി ക്വാര്‍ട്ടെംഗും തമ്മില്‍ തര്‍ക്കം; പുതിയ പ്രധാനമന്ത്രിയ്ക്കും, ചാന്‍സലര്‍ക്കുമിടയില്‍ അഭിപ്രായഭിന്നത

ബ്രിട്ടീഷ് സമ്പദ് വ്യവസ്ഥയെ ആശങ്കയിലേക്ക് തള്ളിവിട്ടതിന് പിന്നാലെ പ്രധാനമന്ത്രിയും, ചാന്‍സലറും തമ്മില്‍ അടിപൊട്ടിയതായി റിപ്പോര്‍ട്ട്. പൗണ്ടിന്റെ തകര്‍ച്ചയെ നേരിടുന്നത് ഏത് വിധത്തിലെന്ന് തീരുമാനിക്കാന്‍ ചര്‍ച്ച നടത്തവെയായിരുന്നു അഭിപ്രായ ഭിന്നത മറനീക്കിയത്. നം.10ല്‍ ഇതിനായി ഇരുവരും യോഗം ചേര്‍ന്നിരുന്നു.


നം.10, നം.11 എന്നിവിടങ്ങള്‍ തമ്മില്‍ ഭിന്നത രൂക്ഷമെന്ന വാര്‍ത്തകളെ ഡൗണിംഗ് സ്ട്രീറ്റ് തള്ളിയിട്ടുണ്ട്. എന്നുമാത്രമല്ല ലിസ് ട്രസും, ക്വാസി ക്വാര്‍ട്ടെംഗും തമ്മില്‍ തര്‍ക്കം ഉണ്ടായെന്ന വാര്‍ത്തകളും നിഷേധിച്ചു.

എന്നാല്‍ യോഗത്തില്‍ പ്രധാനമന്ത്രിയും, ചാന്‍സലറും തമ്മില്‍ തര്‍ക്കം ഉണ്ടായെന്ന് വൈറ്റ്ഹാള്‍ ശ്രോതസ്സുകള്‍ വ്യക്തമാക്കി. വിപണിയെ ശാന്തമാക്കാന്‍ ട്രഷറി പ്രസ്താവന നടത്തണമെന്ന് ക്വാര്‍ട്ടെംഗ് നിര്‍ദ്ദേശിച്ചെങ്കിലും ട്രസ് ഇതിനെ എതിര്‍ത്തെന്ന് സ്‌കൈ ന്യൂസ് റിപ്പോര്‍ട്ട് പറയുന്നു.


ക്വാര്‍ട്ടെംഗുമായി ട്രസ് ദിവസേന കൂടിക്കാഴ്ച നടത്തുന്നുവെന്നും, യാതൊരു പ്രശ്‌നവുമില്ലെന്നുമാണ് ഡൗണിംഗ് സ്ട്രീറ്റ് വാദം. വെള്ളിയാഴ്ചത്തെ ബജറ്റില്‍ കണ്‍സര്‍വേറ്റീവ് എംപിമാര്‍ രോഷത്തിലാണെന്നതാണ് മറ്റൊരു വസ്തുത. ഇതിന് പിന്നാലെയാണ് പൗണ്ട് റെക്കോര്‍ഡ് തകര്‍ച്ച നേരിട്ടത്.

ഒരു ടോറി എംപി ഇതിനകം തന്നെ പാര്‍ട്ടിയുടെ 1922 കമ്മിറ്റിക്ക് ട്രസിന് മേലുള്ള അവിശ്വാസം രേഖപ്പെടുത്തി കത്ത് നല്‍കിക്കഴിഞ്ഞു. സാമ്പത്തിക നീക്കം മെച്ചപ്പെടുത്തിയില്ലെങ്കില്‍ ഇവരെ പുറത്താക്കാനുള്ള ചര്‍ച്ചയും ബാക്ക്‌ബെഞ്ചില്‍ തുടങ്ങി.

ഫിനാന്‍സ് ബില്ലിന് ടോറി എംപിമാരുടെ പിന്തുണ നേടാന്‍ ക്വാസി ക്വാര്‍ട്ടെംഗ് ശ്രമിക്കുന്നുണ്ട്. എന്നാല്‍ നിലവിലെ അവസ്ഥയില്‍ ഇതിന് അനുകൂലിച്ച് വോട്ട് ചെയ്യുന്ന കാര്യം പലരും സംശയിക്കുകയാണ്. പ്രത്യേകിച്ച് 45 പെന്‍സ് റേറ്റ്, ബാങ്കര്‍മാരുടെ ബോണസ് ക്യാപ്പ് എന്നിവയില്‍ ലേബര്‍ പാര്‍ട്ടി ഭേദഗതികള്‍ മുന്നോട്ട് വെയ്ക്കാന്‍ ഇടയുണ്ട്. ഇതിനെ ചില കണ്‍സര്‍വേറ്റീവുകളെങ്കിലും പിന്തുണയ്ക്കാന്‍ സാധ്യതയുമുണ്ട്.

Other News in this category



4malayalees Recommends