രാത്രി 12 മണിക്ക് എലിയുടെ ഹോസ്റ്റലിന് മുന്നില്‍ സിനിമാ സ്‌റ്റൈലില്‍ മെഴുകുതിരിയുമായി നിന്നു, പ്രണയകാലത്തെ കുറിച്ച് ബേസില്‍

രാത്രി 12 മണിക്ക് എലിയുടെ ഹോസ്റ്റലിന് മുന്നില്‍ സിനിമാ സ്‌റ്റൈലില്‍ മെഴുകുതിരിയുമായി നിന്നു, പ്രണയകാലത്തെ കുറിച്ച് ബേസില്‍
എലിസബത്തുമായുള്ള പ്രണയത്തെ കുറിച്ച് പറഞ്ഞ് ബേസില്‍ ജോസഫ്. തിരുവനന്തപുരം എന്‍ജിനീയറിംഗ് കോളേജില്‍ വച്ചാണ് എലിസബത്തും ബേസിലും പരിചയപ്പെടുന്നതും പ്രണയത്തിലാവുന്നതും. 2017ല്‍ ആണ് 'എലി' എന്ന് വിളിക്കുന്ന എലിസബത്ത് സാമുവലിനെ ബേസില്‍ വിവാഹം ചെയ്യുന്നത്. എലിസബത്തിന് സര്‍പ്രൈസ് കൊടുത്തതിനെ കുറിച്ചാണ് ബേസില്‍ ഇപ്പോള്‍ പറയുന്നത്.

'തിരുവനന്തപുരം എന്‍ജിനീയറിംഗ് കോളേജില്‍ വച്ചാണ് എലിയെ പരിചയപ്പെടുന്നത്. ഞാന്‍ മൂന്നാം വര്‍ഷത്തിനു പഠിക്കുമ്പോഴാണ് എലി അവിടെ വരുന്നത്. അവളെ കണ്ടപ്പോള്‍ തന്നെ ഞാന്‍ ശ്രദ്ധിച്ചിരുന്നു. ഒരു സാധാരണ കോളേജ് പ്രണയം പോലെയാണ് ഞങ്ങള്‍ തുടങ്ങിയത്. പക്ഷേ, വളരെ പെട്ടെന്ന് അതിന്റെ ആഴങ്ങള്‍ ഞങ്ങള്‍ക്ക് പരസ്പരം മനസിലായി.'

'ഇന്‍ഫോസിസില്‍ ജോലി ചെയ്യുന്ന സമയത്ത് എലിയുടെ പിറന്നാളിന് ഞാന്‍ സിനിമാ സ്‌റ്റൈല്‍ ഞെട്ടിക്കല്‍ നടത്തിയതൊക്കെ ഇപ്പോഴും ഓര്‍മയുണ്ട്. അന്ന് രാത്രി 12 മണിക്ക് ഞാനും കൂട്ടുകാരും കൂടി എലിയുടെ ഹോസ്റ്റലിന് മുന്നിലെത്തി. ഞങ്ങള്‍ കൈയില്‍ കരുതിയിരുന്ന മെഴുകുതിരികള്‍ കത്തിച്ച് ഹൃദയത്തിന്റെ രൂപത്തില്‍ എല്ലാവരും വരിയായി നിന്നു.'

'ഹോസ്റ്റലിന്റെ മുകള്‍ നിലയില്‍ നിന്ന് എലി നോക്കുമ്പോള്‍ താഴെ മെഴുകുതിരികളുടെ പ്രകാശത്തില്‍ പ്രണയത്തിന്റെ ഹൃദയാവിഷ്‌കാരം പോലെ ഞങ്ങള്‍. സിനിമാ സ്‌റ്റൈലിലുള്ള അന്നത്തെ ബര്‍ത്ത് ഡേ ആഘോഷത്തെ കുറിച്ച് ഇപ്പോഴും അവള്‍ പറയാറുണ്ട്. ഏഴു വര്‍ഷത്തെ പ്രണയത്തിന് ശേഷമാണ് ഞങ്ങള്‍ വിവാഹിതരായത്.'

Other News in this category4malayalees Recommends