മാര്‍ ജോയി ആലപ്പാട്ടിന്റെ സ്ഥാനാരോഹണം ഓക്ടോബര്‍ 1, ശനിയാഴ്ച

മാര്‍ ജോയി ആലപ്പാട്ടിന്റെ സ്ഥാനാരോഹണം ഓക്ടോബര്‍ 1, ശനിയാഴ്ച
ചിക്കാഗോ: ചിക്കാഗോ സീറോ മലബാര്‍ രുപതയുടെ രണ്ടാമത്തെ മെത്രാനായ മാര്‍ ജോയി ആലപ്പാട്ടിന്റെ സ്ഥാനരോഹാണ ചടങ്ങിന്റെ വിജയത്തിനായി വിവിധ കമ്മറ്റികള്‍ അക്ഷീണം പ്രയത്‌നിച്ചു വരുന്നു.


പരിശുദ്ധ തിരുകര്‍മ്മങ്ങള്‍ക്ക് സീറോ മലബാര്‍ സഭയുടെ തലവനും പിതാവുമായ മേജര്‍ ആര്‍ച്ച് ബിഷപ്പ് മാര്‍ ജോര്‍ജ് ആലഞ്ചേരി നേതൃത്വം കൊടുക്കുമ്പോള്‍, രുപതായുടെ പ്രഥമ മെത്രാനും അന്നേ ദിവസം സ്ഥാനം ഒഴിയുന്നതുമായ മാര്‍ ജേക്കബ്ബ് അങ്ങാടിയത്തും, ജോയി ആലപ്പാട്ട് പിതാവിന്റെ ജന്മസ്ഥലമായ ഇരിഞ്ഞാലകുട രൂപതായുടെ മെത്രാനായ മാര്‍ പോളി കണ്ണുക്കാടന്‍ പിതാവും സഹ കാര്‍മ്മികരായിരിക്കും.


ഒന്നാം തിയതി രാവിലെ 8.30 ന് മാര്‍തോമ സ്ലിഹാ കത്തീഡ്രലിന്റെ പാരിഷ് ഹാളില്‍ നിന്നും തിരുവസ്ത്രങ്ങളണിഞ്ഞ്, ബിഷപ്പുമാരും, വൈദികരും പ്രാത്ഥനാ മന്ത്രങ്ങള്‍ ഉരുവിട്ടുകൊണ്ട് ദേവാലയത്തിലേക്ക് പ്രദക്ഷിണമായി പ്രവേശിക്കുന്നു. ഈ അവസരത്തില്‍ വിശിഷ്ട വ്യക്തികളും, ബഹുമാനപ്പെട്ട സന്യാസിനികളും, ദൈവജനവും ദേവലായത്തില്‍ തങ്ങളുടെ സ്ഥാനങ്ങളില്‍ ഇരിക്കേണ്ടതാണ്. തദവസരത്തില്‍ രൂപതയെക്കുറിച്ചും, മാര്‍ ജോയി ആലാപ്പാട്ടിനെക്കുറിച്ചും ഫാ. ജോണ്‍സ്റ്റി തച്ചാറയും, ഷാരോണ്‍ തോമസും വിവരിക്കുന്നതായിരിക്കും. പ്രദക്ഷിണത്തിന് അണിനിരക്കുന്ന 18 മെത്രാന്‍മാരെയും നൂറിലധികം വൈദികരെയും ദൈവതിരുസന്നിധിയില്‍ അര്‍പ്പിച്ചുകൊണ്ട് , വേദപാഠ വിദ്യാത്ഥികള്‍ പേപ്പല്‍ പതാക വീശി, പ്രദക്ഷിണത്തിനു ഇരുവശങ്ങളിലായി അണിനിരക്കും.


താഴെ കൊടുത്തിരിക്കുന്ന ബിഷപ്പുമാരും, ആര്‍ച്ച്ബിഷപ്പുമാരും ഈ വിശുദ്ധ കര്‍മ്മത്തില്‍ പങ്കെടുക്കുന്നതായിരിക്കും.


മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദിനാള്‍ ജോര്‍ജ് ആലഞ്ചേരി

അപോസ്റ്റിലിക് നുന്‍സിയോ ആര്‍ച്ച് ബിഷപ്പ് ക്രിസ്റ്റഫര്‍ പിയറെ

ആര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ് പാംപ്ലാനി

മാര്‍ പോള്‍ കണ്ണൂക്കാടന്‍

മാര്‍ ജോര്‍ജ് രാജേന്ദ്രന്‍

മാര്‍ സ്റ്റീഫന്‍ ചിറപ്പണത്ത്

മാര്‍ ജോസഫ് സ്രാമ്പിക്കല്‍

മാര്‍ ജോസ് കല്ലുവേലില്‍

ബിഷപ്പ് ഫിലിപ്പോസ് സ്റ്റെപാനോ

ബിഷപ്പ് ഫ്രാന്‍സിസ് കാലബട്

ബിഷപ്പ വെനെഡിക്ട് അലെക് സ്ലൈച്ക്

മാര്‍ ജേക്കബ് അങ്ങാടിയത്ത്

മാര്‍ ജോയ് ആലപ്പാട്ട്

ബിഷപ്പ് മിഖായേല്‍ മാക് ഗ്വെന്‍

ബിഷപ്പ് മിലന്‍ ലാച് SJ

ബിഷപ്പ് എമിരറ്റസ് ലബ്ബക് പ്ലാസിഡോ റോഡ്രിഗ്സ്സ് CMF

ബിഷപ്പ് ജെഫ്രി സ്‌കോട്ട്

ബിഷപ്പ് കുര്‍ട് ബുര്‍നെട്

ബിഷപ്പ് റോബര്‍ട്ട് ജെറാള്‍ഡ് കേസി


9:00 മണിക്ക് തുടങ്ങുന്ന ഭക്തിനിര്‍ഭരമായ പ്രദക്ഷിണം, 9.30 ന് ദേവലായത്തില്‍ പ്രവേശിച്ച് തിരുകര്‍മ്മങ്ങള്‍ ആരംഭിക്കുന്നതായിരിക്കും.


കത്തീഡ്രല്‍ ദോവാലയത്തിന്റെ വികാരിയും വികാരി ജനറലുമായ ഫാ. തോമസ് കടുകപ്പിള്ളി എല്ലാവരെയും സ്വാഗതം ചെയ്യുന്നതായിരിക്കും. തുടര്‍ന്ന് അപ്പസോതിലിക് നുന്‍സിയോ ആര്‍ച്ച് ബിഷപ്പ് ക്രിസ്റ്റോഫി പിയാറെ പരിശുദ്ധ പിതാവ് ഫ്രാന്‍സിസ് മാര്‍പ്പാപ്പായുടെ നിയമന ഉത്തരവ് വായിക്കും. തദവസരത്തില്‍ നിയമന ഉത്തരവ് രുപതയുടെ ചാന്‍സലര്‍ ഡോ. ജോര്‍ജ് ദാനവേലിയച്ചന്‍ മലയാളത്തിലേക്ക് തര്‍ജ്മ ചെയ്യും. കല്‍ദായ മെത്രാന്‍ ഫ്രാന്‍സിസ് കലാബട്ട് സുവിശേഷ പ്രഘോഷണം നടത്തും.


11.30 ന് സമാപിക്കുന്ന തിരുകര്‍മ്മങ്ങള്‍ക്കു ശേഷം മേജര്‍ ആര്‍ച്ച് ബിഷപ്പ് മാര്‍ ജോര്‍ജ് ആലഞ്ചേരി സ്ഥാനാരോഹണം ചെയ്യപ്പെട്ട ജോയി ആലാപ്പാട്ട് പിതാവിന് ആശംസകള്‍ അര്‍പ്പിക്കും. അതിനുശേഷം മാര്‍ ജേക്കബ് അങ്ങാടിയത്ത് ദൈവം തന്ന പരിപാലനത്തിനും, സഹകരിച്ചു കൂടെ പ്രവര്‍ത്തിച്ച സഹപ്രവര്‍ത്തകര്‍ക്കും, ദൈവജനത്തിനും നന്ദി പ്രകാശിപ്പിക്കും. ദൈവം എല്‍പ്പിച്ച ഉത്തരവാദിത്വങ്ങള്‍ ദൈവഹിതമനുസരിച്ച് പ്രവര്‍ത്തിക്കാന്‍ സഹപ്രവര്‍ത്തകരുടെ സഹായങ്ങള്‍ അഭ്യര്‍ത്ഥിച്ച്, തിരുകര്‍മങ്ങള്‍ക്കായി എത്തിച്ചേര്‍ന്ന എല്ലാവര്‍ക്കും മാര്‍ ജോയി ആലപ്പാട്ട് നന്ദി പ്രകാശിപ്പിക്കുന്നതോടെ പ്രധാന തിരുകര്‍മ്മങ്ങള്‍ക്ക് സമാപനം കുറിക്കും.


ദൃശ്യ മാധ്യമങ്ങള്‍ക്കും, അച്ചടി മാധ്യമങ്ങള്‍ക്കും, ഫോട്ടോഗ്രാഫറമാര്‍ക്കും പ്രത്യേകം സ്ഥലം പരിമിതിപ്പെടുത്തിയിട്ടുണ്ട്. മലയാളത്തിലും, ഇംഗ്ലീഷിലിമുള്ള ഗായകസംഘം ഈ തിരുകര്‍മങ്ങള്‍ ഭക്തിനിര്‍ഭരമാക്കുന്നതായിരിക്കും. ദൈവജനത്തിന് ഈ തിരുകര്‍മ്മങ്ങള്‍ ഭക്തിപൂര്‍വം, സജീവമായി പങ്കെടുക്കുന്നതിനായി തിരുകര്‍മ്മങ്ങള്‍ നാര്‍ത്തക്‌സിലും, ബേസ്‌മെന്റിലും പാരിഷ്ഹാളിലും സംപ്രേക്ഷണം ചെയ്യുന്നതായിരിക്കും. ശാലോം ടി.വി. ഈ തിരുകര്‍മ്മങ്ങള്‍ തല്‍സമയം ലോകം മുഴുവനും സംക്ഷേപണം ചെയ്യുന്നതായിരിക്കും.


12 മണിമുതല്‍ 1.30 വരെ കത്തീഡ്രലിന്റെ അടുക്കളയില്‍ പാചകം ചെയ്ത രുചികരമായ ഭക്ഷണം എല്ലാവര്‍ക്കും നല്‍കുന്നതായിരിക്കും. ഭക്ഷണത്തിനായി വലിയ ക്രമികരണങ്ങളാണ് ചെയ്തിരിക്കുന്നത്. രാവിലെ 9.30 മുതല്‍ പരിപാടികള്‍ അവസാനിക്കുന്നതുവരെ എല്ലാര്‍ക്കും പ്രത്യേകം തായ്യാറാക്കിയിരിക്കുന്ന ടെന്റില്‍ വെള്ളം, ചായ, കാപ്പി, ശീതള പാനിയങ്ങള്‍, ലഘുഭക്ഷണം എന്നിവ ഉണ്ടായിരിക്കുന്നതാണ്. ബിഷപ്പുമാര്‍ക്കും, സാന്യാസിനികള്‍ക്കും, വൈദികര്‍ക്കും, വിശിഷ്ടവ്യക്തികള്‍ക്കും അല്‍ഫോണ്‍സാ ഹാളില്‍ പ്രത്യേകം ഭക്ഷണം ക്രമികരിക്കുന്നതായിരിക്കും. ദൈവജനത്തിന് ഉച്ചഭക്ഷണം ക്രമികരിച്ചിരിക്കുന്നത് ദേവാലയത്തിന് പുറത്ത് പ്രത്യേകം തായ്യാറാക്കിയ ടെന്റിലായിരിക്കും.


ദോവലായത്തിനകത്തും, പുറത്തും വൈദ്യസഹായത്തിനായി പ്രത്യേകം ഏര്‍പ്പാടുകള്‍ ഉണ്ടായിരിക്കുന്നതാണ്. തിരുകര്‍മ്മങ്ങളില്‍ പങ്കെടുക്കാന്‍ വരുന്നവര്‍ കത്തിഡ്രലില്‍ ആളുകളെ ഇറക്കിയതിനു ശേഷം പ്രത്യേകം സജ്ജമാക്കിയിരിക്കുന്ന പരിസരത്തെ നാല് സ്‌കുളുകളില്‍ വാഹനം പാര്‍ക്ക് ചെയ്ത ശേഷം ദേവലായത്തിലേക്ക് തിരികെ വരേണ്ടതാണ്. സ്‌കൂളില്‍ നിന്ന് ദേവാലയത്തിലേക്കും, തിരിച്ചും,വാഹന സൗകര്യം ഉണ്ടായിരിക്കുന്നതാണ്.


കൃത്യം 1:00 മണിക്ക് പാരിഷ് ഹാളില്‍ ആരംഭിക്കുന്ന പൊതുപരിപാടിയിലേക്ക് ഏവരെയും സ്വാഗതം ചെയ്തുകൊണ്ട് , സര്‍വശക്തനായ ദൈവത്തിന്റെ നേരെ കൈകള്‍ കൂപ്പി, കത്തിഡ്രല്‍ ടീം അവതരിപ്പിക്കുന്ന പ്രാര്‍ത്ഥനാ ഡാന്‍സ് ഉണ്ടായിരിക്കൂന്നതാണ്. അവിടെ കൂടിയിരിക്കുന്ന എല്ലാവരെയും ചിക്കാഗോ രുപതായുടെ പേരില്‍ സ്വാഗതം ചെയ്യുന്നത് വികാരി ജനറലായ ഫാ. തോമസ് മുളവനാലായിരിക്കും. പ്രശസ്തവ്യക്തികളും, പ്രത്യേക ക്ഷണിതാക്കാളും യോഗത്തില്‍ സംസാരിക്കുന്നതായിരിക്കും.


രൂപതയിലെ വൈദികര്‍ ജോയി പിതാവിന് ആശംസകള്‍ അര്‍പ്പിച്ചുകൊണ്ട് ഒരു ഗാനം ആലപിക്കുന്നതായിരിക്കും. ഈ അവസരത്തില്‍ ചെറുപുഷ്പ മിഷന്‍ ലീഗ് അംഗങ്ങള്‍ ജോയി പിതാവിന് ആത്മീയ പൂച്ചെണ്ട് നല്‍കി ആദരിക്കുന്നതാണ്. അത്താടിയത്ത് പിതാവിന്റേയും, ജോയി പിതാവിന്റെയും മുപടി പ്രസംഗത്തിനു ശേഷം എല്ലാവര്‍ക്കും നന്ദി പ്രകാശിപ്പിക്കുന്നത് സ്ഥാനാരോഹണ കമ്മറ്റിയുടെ ജനറല്‍ കോഓര്‍ഡിനേറ്ററായ ജോസ് ചാമക്കാലയാണ്. കത്തീഡ്രല്‍ ഗായക സംഘം ആലപിക്കുന്ന സീറോ മലബാര്‍ ആന്‍തത്തോടെ പരിപാടികള്‍ക്ക് സമാപനം കുറിക്കും.


റിപ്പോര്‍ട്ട്: ജോര്‍ജ് അമ്പാട്ട്


Other News in this category



4malayalees Recommends