കുവൈത്തിലെ സെന്‍ട്രല്‍ ജയിലില്‍ ഡ്രോണുകള്‍ പറന്നിറങ്ങാന്‍ ശ്രമിച്ചതായി റിപ്പോര്‍ട്ടുകള്‍

കുവൈത്തിലെ സെന്‍ട്രല്‍ ജയിലില്‍ ഡ്രോണുകള്‍ പറന്നിറങ്ങാന്‍ ശ്രമിച്ചതായി റിപ്പോര്‍ട്ടുകള്‍
കുവൈത്ത് സെന്‍ട്രല്‍ ജയിലില്‍ മൂന്ന് ഡ്രോണുകള്‍ പറന്നിറങ്ങാന്‍ ശ്രമിച്ചതായി റിപ്പോര്‍ട്ടുകള്‍.ഡ്രോണുകളിലൊന്ന് അധികൃതര്‍ പിടികൂടിയെങ്കിലും മറ്റ് രണ്ടെണ്ണം അജ്ഞാത കേന്ദ്രങ്ങളിലേക്ക് തിരിച്ചു പറന്നു. സുലൈബിയയിലെ സെന്‍ട്രല്‍ പ്രിസണ്‍ കോംപ്ലക്‌സിലായിരുന്നു സംഭവം.

സെന്‍ട്രല്‍ ജയിലിന്റെ പുറം ഭാഗത്തുള്ള മുറ്റത്താണ് ഡ്രോണുകള്‍ ലാന്റ് ചെയ്യാന്‍ ശ്രമിച്ചത്.

സംഭവത്തില്‍ സെന്‍ട്രല്‍ ജയിലിലെ സുരക്ഷാ ഉദ്യോഗസ്ഥര്‍ അന്വേഷണം തുടങ്ങിയിട്ടുണ്ട്. ഡ്രോണുകള്‍ എന്തിനാണ് ജയിലിലെത്തിയതെന്നും ആര്‍ക്കുവേണ്ടിയാണ് ഇത്തരമൊരു നീക്കം നടന്നതെന്നും അന്വേഷിക്കും. പിടിച്ചെടുത്ത ഡ്രോണില്‍ നിന്ന് വിരലടയാളം ഉള്‍പ്പെടെയുള്ള തെളിവുകള്‍ ശേഖരിക്കാന്‍ ക്രിമിനല്‍ എവിഡന്‍സ് ജനറല്‍ ഡിപ്പാര്‍ട്ട്‌മെന്റിന് കൈമാറി.

ഡ്രോണുകള്‍ ജയിലില്‍ പറന്നിറങ്ങാന്‍ ശ്രമിച്ചതിനെതുടര്‍ന്ന് കറക്ഷണന്‍ ഇന്‍സ്റ്റിറ്റിയൂഷന്‍സ് വകുപ്പും സ്!പെഷ്യല്‍ സെക്യൂരിറ്റി ഫോഴ്‌സസും സംയുക്തമായി സെന്‍ട്രല്‍ ജയിലില്‍ പരിശോധന നടത്തി. എഴുപത് മൊബൈല്‍ ഫോണുകളും നിരവധി കേബിളുകളും ചാര്‍ജുകളും ഇന്റര്‍നെറ്റ് ഉപയോഗിക്കുന്നതിനുള്ള സംവിധാനങ്ങളും കത്തികളും ലഹരി പദാര്‍ത്ഥങ്ങളുമെല്ലാം തടവുകാരില്‍ നിന്ന് പിടിച്ചെടുത്തിട്ടുണ്ട്.







Other News in this category



4malayalees Recommends