ഒപ്ടസ് ഹാക്കിംഗ്; പുതിയ ലൈസന്‍സിനായി എത്തുന്നവരെ തിരിച്ചയച്ച് സര്‍വ്വീസ് എന്‍എസ്ഡബ്യു; നടപടിക്രമങ്ങളില്‍ ആശയക്കുഴപ്പം

ഒപ്ടസ് ഹാക്കിംഗ്; പുതിയ ലൈസന്‍സിനായി എത്തുന്നവരെ തിരിച്ചയച്ച് സര്‍വ്വീസ് എന്‍എസ്ഡബ്യു; നടപടിക്രമങ്ങളില്‍ ആശയക്കുഴപ്പം

ഒപ്ടസ് ഹാക്കിംഗില്‍ ഇരകളായവര്‍ ഡ്രൈവിംഗ് ലൈസന്‍സ് മാറ്റിയെടുക്കാന്‍ സമീപിക്കുമ്പോള്‍ ഇവരെ വിവിധ സര്‍വ്വീസ് എന്‍എസ്ഡബ്യു സെന്ററുകള്‍ തിരിച്ചയയ്ക്കുന്നു. നടപടിക്രമങ്ങളില്‍ വ്യാപകമായ ആശയക്കുഴപ്പം നിലനില്‍ക്കുന്നതാണ് പ്രതിസന്ധിയാകുന്നത്.


വന്‍തോതില്‍ ഉപഭോക്താക്കളുടെ വിവരങ്ങള്‍ ചോര്‍ന്നതിനെ തുടര്‍ന്ന് പകരം ലൈസന്‍സുകള്‍ക്ക് അപേക്ഷിക്കാമെന്ന് എന്‍എസ്ഡബ്യു, വിക്ടോറിയ, ക്യൂന്‍സ്‌ലാന്‍ഡ് സ്‌റ്റേറ്റ് ഗവണ്‍മെന്റുകള്‍ പ്രഖ്യാപിച്ചിരുന്നു.

സൈബര്‍ അക്രമണത്തില്‍ 10 മില്ല്യണോളം ഓസ്‌ട്രേലിയക്കാരുടെ വിവരങ്ങളാണ് ചോര്‍ന്നത്. പാസ്‌പോര്‍ട്ട് വിവരങ്ങളും, വിലാസങ്ങളും, ജനനതീയതിയും ഉള്‍പ്പെടെയാണ് ഹാക്കര്‍മാരുടെ കൈയിലെത്തിയത്.

വരും ദിവസങ്ങളില്‍ സൈബര്‍ അക്രമത്തില്‍ ചോര്‍ന്ന ലൈസന്‍സ് നമ്പറുകാരെ ഒപ്ടസ് വിവരം അറിയിക്കുമെന്ന് എന്‍എസ്ഡബ്യു കസ്റ്റമര്‍ സര്‍വ്വീസ് മന്ത്രി വിക്ടര്‍ ഡോമിനെല്ലോ പറഞ്ഞു.
Other News in this category



4malayalees Recommends