എലിസബത്ത് രാജ്ഞി മരിച്ചു; ഇനി 5 ഡോളര്‍ നോട്ടില്‍ മാറ്റമാകാം; സുപ്രധാന സൂചന നല്‍കി ട്രഷറര്‍

എലിസബത്ത് രാജ്ഞി മരിച്ചു; ഇനി 5 ഡോളര്‍ നോട്ടില്‍ മാറ്റമാകാം; സുപ്രധാന സൂചന നല്‍കി ട്രഷറര്‍

എലിസബത്ത് രാജ്ഞിയുടെ മരണത്തിന് പിന്നാലെ ഓസ്‌ട്രേലിയയുടെ ഹെഡ് ഓഫ് സ്റ്റേറ്റ് പദവിയില്‍ നിന്നും ബ്രിട്ടീഷ് രാജഭരണത്തിന്റെ ചിഹ്നങ്ങള്‍ നീക്കം ചെയ്ത് തുടങ്ങുമോയെന്ന ചര്‍ച്ചകള്‍ കൊടുമ്പിരി കൊള്ളുകയാണ്. ഈ ചര്‍ച്ചയിലേക്കാണ് ട്രഷററും എത്തിയിരിക്കുന്നത്.


ഓസ്‌ട്രേലിയയുടെ 5 ഡോളര്‍ നോട്ടില്‍ നിന്നും രാജ്ഞിയുടെ മുഖം നീക്കം ചെയ്യുമെന്ന സൂചനയാണ് ട്രഷറര്‍ ജിം ചാമേഴ്‌സ് മുന്നോട്ട് വെയ്ക്കുന്നത്. രാജ്ഞിയുടെ ചിത്രം നീക്കുന്നതുമായി ബന്ധപ്പെട്ട് റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ഫിലിപ്പ് ലോവുമായി കൂടിക്കാഴ്ച നടത്തി പ്രാഥമിക ചര്‍ച്ചകള്‍ നടത്തിയെന്ന് ചാമേഴ്‌സ് വ്യക്തമാക്കി.

രാജ്ഞിക്ക് പകരം ഏത് ചിത്രമാകും 5 ഡോളര്‍ നോട്ടില്‍ ഇടംപിടിക്കാന്‍ അനുയോജ്യമെന്ന് ട്രഷറര്‍ വ്യക്തമാക്കിയില്ല. എന്നാല്‍ അടുത്ത 18 മാസത്തിനകം ഇക്കാര്യത്തില്‍ അന്തിമതീരുമാനമുണ്ടാകും.

5 ഡോളര്‍ നോട്ടില്‍ മാറ്റത്തിന് തിരക്ക് പിടിക്കേണ്ട കാര്യമില്ല. ഇത് വിവാദമാകേണ്ട കാര്യവുമില്ല, ട്രഷറര്‍ വ്യക്തമാക്കി. എന്നാല്‍ ഈ മാറ്റത്തിന് എതിരെ പ്രതിഷേധം ഉണ്ടാകാനുള്ള സാധ്യതയുമുണ്ട്.
Other News in this category



4malayalees Recommends