ശനിയാഴ്ച എനര്‍ജി നിരക്കുകള്‍ വര്‍ദ്ധിക്കുന്നതിന് മുന്‍പ് മീറ്റര്‍ റീഡിംഗ് സമര്‍പ്പിക്കാന്‍ മുന്നറിയിപ്പ്; അമിതമായി ചാര്‍ജ്ജ് ചെയ്യപ്പെടുന്നത് ഒഴിവാക്കാന്‍ മുന്‍കൂറായി ഉപയോഗം രേഖപ്പെടാം; ബില്ലുകള്‍ ഉയരുന്നത് 1971 പൗണ്ടില്‍ നിന്നും 2500 പൗണ്ടിലേക്ക്

ശനിയാഴ്ച എനര്‍ജി നിരക്കുകള്‍ വര്‍ദ്ധിക്കുന്നതിന് മുന്‍പ് മീറ്റര്‍ റീഡിംഗ് സമര്‍പ്പിക്കാന്‍ മുന്നറിയിപ്പ്; അമിതമായി ചാര്‍ജ്ജ് ചെയ്യപ്പെടുന്നത് ഒഴിവാക്കാന്‍ മുന്‍കൂറായി ഉപയോഗം രേഖപ്പെടാം; ബില്ലുകള്‍ ഉയരുന്നത് 1971 പൗണ്ടില്‍ നിന്നും 2500 പൗണ്ടിലേക്ക്

ഒക്ടോബര്‍ 1ന് നിരക്ക് വര്‍ദ്ധിക്കുന്നതിന് മുന്‍പ് എനര്‍ജി മീറ്റര്‍ റീഡിംഗ് എടുക്കാനും, സമര്‍പ്പിക്കാനും കുടുംബങ്ങളോട് ആവശ്യപ്പെട്ട് വിദഗ്ധര്‍. ഇതുവഴി ഒക്ടോബര്‍ 1ന് മുന്‍പ് ഉപയോഗിച്ച എനര്‍ജിക്ക് ഉയര്‍ന്ന നിരക്ക് ഈടാക്കുന്നതില്‍ നിന്നും കമ്പനികളെ തടയാന്‍ കഴിയും.


ഈ മാസമാദ്യം പ്രധാനമന്ത്രി ലിസ് ട്രസ് നടത്തിയ പ്രഖ്യാപനങ്ങള്‍ പ്രകാരം എനര്‍ജി പ്രൈസ് ഗ്യാരണ്ടിയിലൂടെ ശരാശരി കുടുംബങ്ങളുടെ എനര്‍ജി ബില്ലുകള്‍ 1971 പൗണ്ടില്‍ നിന്നും 2500 പൗണ്ടിലേക്ക് ഉയര്‍ത്തിയാണ് മരവിപ്പിക്കുന്നത്. മുന്‍ പ്രൈസ് ക്യാപില്‍ നിന്നും 27 ശതമാനത്തിന്റെ വര്‍ദ്ധനവാണിത്. സ്റ്റാന്‍ഡേര്‍ഡ് വേരിയബിള്‍ താരിഫില്‍ ഉപഭോക്താക്കളില്‍ നിന്നും ചാര്‍ജ്ജ് ചെയ്യാവുന്ന നിരക്കിനാണ് പരിധി ഏര്‍പ്പെടുത്തിയിരിക്കുന്നത്.

ഭവനങ്ങള്‍ ഓരോ യൂണിറ്റിനും നല്‍കുന്ന തുകയ്ക്ക് മാത്രമാണ് യഥാര്‍ത്ഥത്തില്‍ ഗവണ്‍മെന്റിന്റെ ക്യാപ്പ്. അതുകൊണ്ട് തന്നെ എത്രത്തോളം എനര്‍ജി ഉപയോഗിക്കുന്നുവെന്ന് അനുസരിച്ചാണ് ബില്‍ വരിക. ജീവിതച്ചെലവ് സപ്പോര്‍ട്ട് പാക്കേജിന്റെ ഭാഗമായി നേരത്തെ ഋഷി സുനാക് പ്രഖ്യാപിച്ച നോണ്‍-പേയബിള്‍ 400 പൗണ്ട് എനര്‍ജി അക്കൗണ്ടുകളില്‍ ലഭിക്കും.

ലിസ് ട്രസിന്റെ പ്രഖ്യാപനങ്ങള്‍ക്കൊടുവിലും കഴിഞ്ഞ വര്‍ഷത്തെ നിരക്കുമായി താരതമ്യം ചെയ്യുമ്പോള്‍ ഭവനങ്ങളുടെ ബില്ലുകള്‍ 96% ഉയരും. ഏപ്രില്‍ 1ന് ഇതിന് മുന്‍പ് പ്രൈസ് ക്യാപ് ഉയര്‍ത്തിയപ്പോള്‍ എനര്‍ജി സ്ഥാപനങ്ങളുടെ വൈബ്‌സൈറ്റുകള്‍ ക്രാഷായിരുന്നു. ഇതോടെ അവസാന നിമിഷം മീറ്റര്‍ റീഡിംഗ് സമര്‍പ്പിക്കാന്‍ ശ്രമിച്ചവര്‍ക്ക് നിരക്ക് കുറഞ്ഞ സമയത്തെ ഉപയോഗത്തിന് പുതിയ ചാര്‍ജ്ജ് നല്‍കേണ്ടി വന്നു.

ഈ അവസ്ഥ ഒഴിവാക്കാനാണ് ഒക്ടോബര്‍ 1ന് 27% നിരക്ക് വര്‍ദ്ധനയ്ക്ക് മുന്‍പ് റീഡിംഗ് സമര്‍പ്പിച്ച് ബില്ലുകള്‍ കുത്തനെ ഉയരുന്നത് ഒഴിവാക്കി ആശ്വാസം നേടാന്‍ വിദഗ്ധര്‍ ആവശ്യപ്പെടുന്നത്.
Other News in this category4malayalees Recommends