എപ്പോള്‍ ഫോണ്‍ വാങ്ങിയാലും പോലീസുകാര്‍ കൊണ്ട് പോകും': 14 പ്രൊ ആരും കൊണ്ട് പോവല്ലേ എന്നാണ് പ്രാര്‍ത്ഥന; ദിലീപ്

എപ്പോള്‍ ഫോണ്‍ വാങ്ങിയാലും പോലീസുകാര്‍ കൊണ്ട് പോകും': 14 പ്രൊ ആരും കൊണ്ട് പോവല്ലേ എന്നാണ് പ്രാര്‍ത്ഥന; ദിലീപ്

നടിയെ ആക്രമിച്ച കേസില്‍ അന്വേഷണം തുടരുന്നതിനിടെ അന്വേഷണ സംഘത്തെ പരിഹസിച്ച് ദിലീപ്. ഏറെ നാളുകള്‍ക്ക് ശേഷം പൊതുവേദിയിലെത്തി സംസാരിക്കുകയായിരുന്നു ദിലീപ്.വൈറ്റിലയിലെ പുതിയ മൊബൈല്‍ ഷോറൂമിന്റെ ഉദ്ഘാടനത്തിനെത്തിയതായിരുന്നു താരം. ഉദ്ഘാടന വേദിയില്‍ സംസാരിക്കവെയായിരുന്നു ദിലീപിന്റെ പരിഹാസം. ഏറ്റവും കൂടുതല്‍ ഫോണ്‍ വാങ്ങിക്കുന്ന ഒരാളായി താന്‍ മാറിയെന്നും എപ്പോള്‍ ഫോണ്‍ വാങ്ങിയാലും അത് പോലീസ് കൊണ്ടുപോകുമെന്നുമാണ് ദിലീപിന്റെ പരാമര്‍ശം.


ഏറ്റവും കൂടുതല്‍ ഫോണ്‍ വാങ്ങിക്കുന്ന ആളായി മാറിയിരിക്കുകയാണ് ഞാന്‍. ഞാന്‍ എപ്പോള്‍ ഫോണ്‍ വാങ്ങിയാലും പോലീസുകാര്‍ വന്ന് കൊണ്ട് പോകും. കഴിഞ്ഞ തവണ ഐ ഫോണ്‍ 13 പ്രൊ ഇറങ്ങിയപ്പോള്‍ എനിക്ക് തന്നിരുന്നു. അതും എന്റെ കൈയ്യില്‍ നിന്ന് പോയി.


ഇപ്പോ ഞാന്‍ പ്രാര്‍ത്ഥിച്ചാണ് നില്‍ക്കുന്നത്. ഇത്തവണ 14 പ്രൊ തരുമെന്നാണ് പറയുന്നത്. അതാരും കൊണ്ട് പോവല്ലേ എന്ന പ്രാര്‍ത്ഥനയില്‍ ആണ് ഇപ്പോള്‍ നില്‍ക്കുന്നത്' ദിലീപ് കൂട്ടിച്ചേര്‍ത്തു.

Other News in this category4malayalees Recommends