ഹൃദയ ശസ്ത്രക്രിയയ്ക്കും അലീനയെ രക്ഷിക്കാനായില്ല ; യുകെ മലയാളികളുടെ പ്രാര്‍ത്ഥനകള്‍ വിഫലമാക്കി 14 കാരി മടങ്ങി ; സംസ്‌കാരം ബംഗറില്‍ വച്ചു തന്നെ നടത്തും

ഹൃദയ ശസ്ത്രക്രിയയ്ക്കും അലീനയെ രക്ഷിക്കാനായില്ല ; യുകെ മലയാളികളുടെ പ്രാര്‍ത്ഥനകള്‍ വിഫലമാക്കി 14 കാരി മടങ്ങി ; സംസ്‌കാരം ബംഗറില്‍ വച്ചു തന്നെ നടത്തും
കൗമാരക്കാരിയുടെ മരണവാര്‍ത്ത യുകെ മലയാളികളെ വേദനയിലാഴ്ത്തുകയാണ്. മകളെ രക്ഷിക്കാനുള്ള അവസാന ശ്രമത്തിലായിരുന്നു അലീനയുടെ മാതാപിതാക്കള്‍. രണ്ടു വര്‍ഷമായി ഹൃദ്രോഗബാധിതയായിരുന്നു അലീന. ജീവന്‍ തിരിച്ചുപിടിക്കാനുള്ള ശ്രമത്തിനിടെ പ്രാര്‍ത്ഥനകള്‍ വിഫലമാക്കി അവള്‍ മടങ്ങി.

ലിവര്‍പൂളിലെ ആശുപത്രിയില്‍ ഹൃദ്രോഗ ചികിത്സയിലായിരുന്നു ആദ്യം. ഹൃദയ വാല്‍വുകള്‍ മാറ്റിവച്ചാല്‍ അലീനയെ ജീവിതത്തിലേക്ക് മടക്കികൊണ്ടുവരാനാകുമെന്ന് ഡോക്ടര്‍മാര്‍ കണ്ടെത്തി. ഇതോടെ ന്യൂകാസിലിലെ ഫ്രീമാന്‍ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. രണ്ടു മാസമായി ന്യൂകാസില്‍ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ഹൃദയ ശസ്ത്രക്രിയ നടത്തിയെങ്കിലും ജീവന്‍ രക്ഷാ ഉപകരണങ്ങളുടേയും മരുന്നുകളുടേയും സഹായത്തോടെയാണ് അലീന ജീവിച്ചത്. ജീവന്‍ തിരിച്ചുപിടിക്കാനുള്ള പരമാവധി ശ്രമം നടന്നെങ്കിലും ഫലം കണ്ടില്ല.

ബംഗറിലെ മലയാളികള്‍ക്ക് വലിയ വേദനയാകുകയാണ് ഈ കുരുന്നിന്റെ മരണം. കുട്ടിയെ രക്ഷിക്കാന്‍ കഴിയാത്ത വേദനയിലാണ് ബിജുവും ഭാര്യയും. മൂവാറ്റുപുഴ ആരക്കുന്നം സ്വദേശികളായ ബിജുവിന്റെയും ഏറ്റുമാനൂര്‍ അതിരമ്പുവ സ്വദേശിയായ സിജിയുടേയും ഏക മകളാണ് അലീന. ഒരു മകനുമുണ്ട്. മൃതദേഹ നടപടികള്‍ പൂര്‍ത്തിയാക്കി വെള്ളിയാഴ്ച വിട്ടു നല്‍കും.

ബംഗറില്‍ തന്നെ പൊതു ദര്‍ശനത്തിന് ശേഷം മരണാനന്തര ചടങ്ങുകള്‍ നടത്താനാണ് കുടുംബം ആലോചിക്കുന്നത്. കുടുംബത്തെ ആശ്വസിപ്പിക്കാന്‍ ന്യൂകാസില്‍ സീറോ മലബാര്‍ പള്ളി വികാരി അടക്കം എത്തി പ്രാര്‍ത്ഥനകള്‍ നടത്തി. കുടുംബത്തെ ആശ്വസിപ്പിക്കാനായി ന്യൂകാസില്‍ മലയാളികളും ആശുപത്രിയിലെത്തിയിരുന്നു.

Other News in this category4malayalees Recommends