റീച്ച് കിട്ടാന്‍ എല്ലാവര്‍ക്കും അഭിമുഖം കൊടുക്കും, അവസാനം ഉത്തരം പറയാന്‍ കഴിയാതെ വരുമ്പോള്‍ കുറ്റം അവതാരകയുടെ തലയില്‍ ഇടും; ശ്രീനാഥ് ഭാസി വിഷയത്തില്‍ അശ്വതി

റീച്ച് കിട്ടാന്‍ എല്ലാവര്‍ക്കും അഭിമുഖം കൊടുക്കും, അവസാനം ഉത്തരം പറയാന്‍ കഴിയാതെ വരുമ്പോള്‍ കുറ്റം അവതാരകയുടെ തലയില്‍ ഇടും; ശ്രീനാഥ് ഭാസി വിഷയത്തില്‍ അശ്വതി
ശ്രീനാഥ് ഭാസിയുടെ വിഷയത്തില്‍ പ്രതികരിച്ച് അവതാരകയും നടിയുമായ അശ്വതി ശ്രീകാന്ത്.


അശ്വതിയുടെ വാക്കുകളിങ്ങനെ


'മൂവി പ്രമോഷന്‍സിനെ കുറിച്ചും ഓണ്‍ലൈന്‍ മീഡിയകളെ കുറിച്ചും മുമ്പൊരിക്കല്‍ ഞാന്‍ സോഷ്യല്‍മീഡിയയില്‍ ഒരു കുറിപ്പ് പങ്കുവെച്ചിരുന്നു.' അന്ന് ഞാന്‍ അത് യുട്യൂബില്‍ പങ്കുവെച്ചിരുന്നില്ല. ഇന്നത്തെ സാഹചര്യത്തില്‍ അക്കാര്യങ്ങള്‍ ഒന്ന് സോഷ്യല്‍മീഡിയയില്‍ കൂടി പങ്കുവെക്കുന്നത് വളരെ നല്ലതാണെന്ന് തോന്നി.

ഒരു സിനിമ ഇറങ്ങമ്പോള്‍ മലയാളത്തില്‍ എന്നല്ല എല്ലാ ഭാഷകളിലും അതുമായി ബന്ധപ്പെട്ട പ്രമോഷനുകള്‍ നടക്കാറുണ്ട്. ആ സിനിമയുടെ പ്രൊഡക്ഷന്റെ ഭാ?ഗത്തുനിന്ന് അപ്പോള്‍ ആര്‍ട്ടിസ്റ്റുകള്‍ക്ക് നല്ല പ്രഷര്‍ ഉണ്ടാകും. അതിനാല്‍ തന്നെ ആര്‍ട്ടിസ്റ്റുകള്‍ എല്ലാം മാറ്റിവെച്ച് സിനിമയുടെ പ്രമോഷന്‍ ചെയ്യാറുണ്ട്. അഭിമുഖങ്ങള്‍ കൊടുക്കാറുണ്ട്. ചിലപ്പോള്‍ രണ്ട് ദിവസം ഇതിന് വേണ്ടി പ്രവര്‍ത്തിക്കുകയായിരിക്കും ആര്‍ട്ടിസ്റ്റുകള്‍.'

അഭിമുഖത്തിന് അനുസരിച്ച് ഡ്രസ് മാറ്റി മാറ്റി ധരിച്ചെല്ലാമാണ് അവര്‍ പ്രമോഷന് വേണ്ടി ഇരിക്കുന്നത്. സമയം നല്‍കിയിരിക്കുന്നത് അനുസരിച്ചായിരിക്കും ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ അഭിമുഖങ്ങള്‍ എടുക്കുക. ആവര്‍ത്തിച്ച് അഭിമുഖം കൊടുത്ത് ആര്‍ട്ടിസ്റ്റുകളും മടുക്കും.

അതുപോലെ തന്നെ അഭിമുഖം എടുക്കാന്‍ വന്നിരിക്കുന്ന അവതാരകരും അവരുടെ ടീമും ഇതുപോലെ ഊഴത്തിന് കാത്ത് നിന്നും മറ്റും വലഞ്ഞിട്ടുണ്ടാകും. ആര്‍ട്ടിസ്റ്റുകളുടെ മൂഡ് സ്വിങ്‌സിനെ കുറിച്ച് കഥകള്‍ ഒരുപാട് കേള്‍ക്കുന്നതുകൊണ്ട് തന്നെ അവതാരകര്‍ വളരെ ഭയത്തോടെയാണ് ചിലപ്പോഴൊക്കെ ഇവരോട് ചോദ്യം ചോദിക്കാനായി പോയി ഇരിക്കുന്നത്.

'മിക്കപ്പോഴും പറ്റുന്നവരെ പിടിച്ച് അവതാരകരാക്കി അവര്‍ക്ക് കുറച്ച് വൈറലാകാന്‍ സാധ്യതയുള്ള ചോദ്യങ്ങളും എഴുതി കൊടുത്ത് ഇന്‍ര്‍വ്യു എടുക്കുന്ന രീതിയുമുണ്ട്. വളരെ പ്രിപ്പയര്‍ ചെയ്ത് വരുന്നവരും ഉണ്ട്. ആരും ചോദിക്കാത്ത ചോദ്യങ്ങള്‍ ചോദിക്കണം. അതില്‍ വൈറല്‍ കണ്ടന്റുണ്ടാകണം എന്നുള്ള പ്രഷറും അവതാരകര്‍ക്കുണ്ട്.

. ആര്‍ട്ടിസ്റ്റുകള്‍ . വരുന്നവര്‍ക്ക് എല്ലാം അഭിമുഖം കൊടുക്കും. എന്നിട്ട് ചോദ്യം ചോദിക്കുമ്പോള്‍ ദേഷ്യപ്പെടുന്നതില്‍ കാര്യമുണ്ടെന്ന് തോന്നുന്നില്ല. മാസായി റീച്ച് കിട്ടാന്‍ എല്ലാവര്‍ക്കും അഭിമുഖം കൊടുക്കും. അവസാനം ഉത്തരം പറയാന്‍ കഴിയാതെ വരുമ്പോള്‍ കുറ്റം അവതാരകയുടെ തലയില്‍ ഇടും. മൂവി പ്രമോഷന്‍സ് ചെയ്യാന്‍ താല്‍പര്യമില്ലെന്ന് ഞാന്‍ നേരത്തെ തന്നെ പറഞ്ഞിട്ടുണ്ട്.

എല്ലാവരേയും മനസിലാക്കി പെരുമാറാന്‍ ആര്‍ക്കും സാധിക്കില്ല. നമ്മുടെ ഫ്രസ്‌ട്രേഷന്‍ കാരണണ്‍ നമ്മള്‍ ചെയ്യുന്നത് മറ്റെയാള്‍ സഹിക്കണമെന്ന് പറയാന്‍ പറ്റില്ല. അത് നമ്മുടെ മാത്രം പ്രശ്‌നമാണ്. മനുഷ്യര്‍ മനുഷ്യരോടല്ലെ ഇടപെടുന്നത് എന്ന ചിന്തയോട് കൂടി പെരുമാറിയാല്‍ പ്രശ്‌നങ്ങള്‍ തീരും

Other News in this category



4malayalees Recommends