കുവൈത്ത് പാര്‍ലമെന്റിലേക്കുള്ള തെരഞ്ഞെടുപ്പ് ഇന്ന് നടക്കും

കുവൈത്ത് പാര്‍ലമെന്റിലേക്കുള്ള തെരഞ്ഞെടുപ്പ് ഇന്ന് നടക്കും
കുവൈത്ത് പാര്‍ലമെന്റിലേക്കുള്ള തെരഞ്ഞെടുപ്പ് ഇന്ന് നടക്കും. രാജ്യത്തെ അഞ്ച് പാര്‍ലമെന്റ് മണ്ഡലങ്ങളില്‍ നിന്ന് പത്തു പേരെ വീതം ആകെ 50 പേരെയാണ് നാഷണല്‍ അസംബ്ലിയിലേക്ക് തെരഞ്ഞെടുക്കുക. രാവിലെ എട്ടിന് തുടങ്ങുന്ന വോട്ടെടുപ്പ് രാത്രി എട്ടുവരെ തുടരും. മത്സര രംഗത്തുള്ള 305 സ്ഥാനാര്‍ഥികളില്‍ ഇരുപതിലേറെപേര്‍ സ്ത്രീകളാണ്.

ആകെ 7,95,920 വോട്ടര്‍മാരാണ് രാജ്യത്തുള്ളത്. അഭിപ്രായ വ്യത്യസങ്ങളെ തുടര്‍ന്ന് കഴിഞ്ഞ ഓഗസ്റ്റിലാണ് കുവൈത്ത് പാര്‍ലമെന്റ് പിരിച്ചുവിട്ടത്. പിരിച്ചുവിടപ്പെട്ട സഭയിലെ 40ലേറെ അംഗങ്ങളും ഏതാനും മുന്‍ എംപിമാരും ഇത്തവണ മത്സര രംഗത്തുണ്ട്. ഓരോ മണ്ഡലത്തിലും ഒരു സ്ഥാനാര്‍ത്ഥിക്ക് വീതമാണ് വോട്ടര്‍മാര്‍ വോട്ട് രേഖപ്പെടുത്തുന്നത്. ഓരോ മണ്ഡലത്തില്‍ നിന്നും ഏറ്റവുമധികം വോട്ടുകള്‍ ലഭിക്കുന്ന പത്ത് പേരെ വീതം നാഷണല്‍ അസംബ്ലിയിലേക്ക് തെരഞ്ഞെടുക്കും. രാത്രി എട്ട് മണിക്ക് ഇലക്ടറല്‍ കമ്മിറ്റി തലവന്മാര്‍ വോട്ടെടുപ്പ് അവസാനിച്ചതായി പ്രഖ്യാപിക്കും. തുടര്‍ന്ന് വോട്ടെണ്ണലും ഔദ്യോഗിക ഫലപ്രഖ്യാപനവും നടക്കും

Other News in this category



4malayalees Recommends