ദീപികയും രണ്‍വീറും വേര്‍പിരിയുന്നുവെന്ന വാര്‍ന്ന ; സത്യമിതാണ്

ദീപികയും രണ്‍വീറും വേര്‍പിരിയുന്നുവെന്ന വാര്‍ന്ന ; സത്യമിതാണ്
ഏറെ നാളത്തെ പ്രണയത്തിന് ശേഷമാണ് 2018ല്‍ ദീപിക പദുക്കോണും രണ്‍വീര്‍ സിംഗും വിവാഹിതരായത്. ദീപികയും രണ്‍വീറും വേര്‍പിരിയുന്നതായുള്ള റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പുറത്തു വരുന്നത്. താരങ്ങളുടെ ചില ട്വീറ്റുകളാണ് ഈ വാര്‍ത്തകള്‍ക്ക് ആധാരം. ദീപികയ്ക്കും രണ്‍വീറിനും ഇടയില്‍ വിള്ളലുകള്‍ വന്നതായുള്ള അഭ്യൂഹങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ അടക്കം പ്രചരിക്കുന്നത്.

ഇത് വലിയ ചര്‍ച്ചയായി മാറിയതോടെ ആരാധകരും ആശങ്കയിലായിരുന്നു. എന്നാല്‍ തങ്ങള്‍ക്കിടയില്‍ യാതൊരു പ്രശ്‌നവും ഇല്ലെന്നാണ് രണ്‍വീര്‍ വ്യക്തമാക്കുന്നത്.ദീപികയെ കണ്ടപ്പോള്‍ തന്നെ പ്രണയം തോന്നിയതിനെ കുറിച്ചാണ് രണ്‍വീര്‍ ഈ അടുത്തൊരു പരിപാടിയില്‍ തുറന്നു പറഞ്ഞത്. താനും ദീപികയും പത്ത് വര്‍ഷമായി ഒരുമിച്ചുണ്ടെന്നും താന്‍ ദീപികയെ വളരെയധികം ബഹുമാനിക്കുന്നുണ്ടെന്നുമാണ് രണ്‍വീര്‍ പറഞ്ഞത്.

അധികം വൈകാതെ തന്നെ തങ്ങളെ വീണ്ടും സ്‌ക്രീനില്‍ ഒരുമിച്ച് കാണാമെന്നും രണ്‍വീര്‍ പറഞ്ഞിരുന്നു. ഇരുവരും '83' എന്ന സിനിമയില്‍ ഒരുമിച്ചെത്തിയിരുന്നു. തന്റെ ജീവിതത്തില്‍ സംഭവിച്ച ഏറ്റവും നല്ല കാര്യമാണ് ദീപിക എന്നാണ് രണ്‍വീര്‍ പറയുന്നത്.

Other News in this category4malayalees Recommends