ലിസ് ട്രസിന് നേതൃത്വം ടോറികള്‍ക്ക് 'ട്രോഫി' സമ്മാനിക്കും! മൂന്ന് സീറ്റ് സമ്മാനിച്ച് വോട്ടര്‍മാര്‍ ഒതുക്കും; ടോറികള്‍ക്കെതിരെ 33 പോയിന്റ് ലീഡ് ഉറപ്പിച്ച് ലേബറിന്റെ മുന്നേറ്റം; പ്രതിപക്ഷത്തിന് വോട്ട് ചെയ്യുമെന്ന് 54% പേര്‍; ടോറികള്‍ക്ക് ചങ്കിടിപ്പ്

ലിസ് ട്രസിന് നേതൃത്വം ടോറികള്‍ക്ക് 'ട്രോഫി' സമ്മാനിക്കും! മൂന്ന് സീറ്റ് സമ്മാനിച്ച് വോട്ടര്‍മാര്‍ ഒതുക്കും; ടോറികള്‍ക്കെതിരെ 33 പോയിന്റ് ലീഡ് ഉറപ്പിച്ച് ലേബറിന്റെ മുന്നേറ്റം; പ്രതിപക്ഷത്തിന് വോട്ട് ചെയ്യുമെന്ന് 54% പേര്‍; ടോറികള്‍ക്ക് ചങ്കിടിപ്പ്

2024-ല്‍ ഒരു പൊതുതെരഞ്ഞെടുപ്പ് നടത്തിയാല്‍ ലേബര്‍ പാര്‍ട്ടിയെ തോല്‍പ്പിച്ച് അരികത്ത് ഇരുത്താന്‍ പ്രാപ്തയായ നേതാവെന്ന് മുദ്രകുത്തിയാണ് ടോറി പാര്‍ട്ടിക്കാര്‍ മുന്‍ ചാന്‍സലര്‍ ഋഷി സുനാകിനെ മറികടന്ന് ലിസ് ട്രസിനെ നേതാവായി സ്വീകരിക്കാന്‍ പറഞ്ഞ ന്യായം. എന്നാല്‍ ലിസ് ട്രസിന്റെ നേതൃത്വത്തില്‍ ഇപ്പോള്‍ ഒരു പൊതുതെരഞ്ഞെടുപ്പിനെ നേരിട്ടാല്‍ കണ്‍സര്‍വേറ്റീവുകള്‍ ചരിത്രത്തിലെ ഏറ്റവും വലിയ തോല്‍വി ഏറ്റുവാങ്ങുമെന്നാണ് ഞെട്ടിക്കുന്ന സര്‍വ്വെ ഫലം നല്‍കുന്ന മുന്നറിയിപ്പ്.


കേവലം മൂന്ന് സീറ്റില്‍ ഒതുക്കപ്പെട്ട് ടോറികളുടെ കട്ടയും, പടവും വോട്ടര്‍മാര്‍ മടക്കി കൈയില്‍ത്തരുമെന്നാണ് യൂഗോവ് പോള്‍ വ്യക്തമാക്കുന്നത്. കീര്‍ സ്റ്റാര്‍മറുടെ ലേബര്‍ പാര്‍ട്ടി 33 പോയിന്റുകളുടെ വമ്പന്‍ ലീഡില്‍ മുന്നേറുന്ന വാര്‍ത്ത ലിസ് ട്രസിനെ വിജയിപ്പിച്ച ടോറികളുടെ നെഞ്ചില്‍ തീകോരി ഇടുന്നതാണ്. ഋഷി സുനാകിനെ പരാജയപ്പെടുത്താന്‍ പറഞ്ഞ ഓരോ ന്യായവും ഇപ്പോള്‍ തങ്ങള്‍ക്കെതിരെ തിരിഞ്ഞ് കൊത്തുന്ന കാഴ്ച കണ്ട് ടോറികളുടെ അന്ധാളിപ്പ് ഇപ്പോഴും മാറിയിട്ടില്ല.

The latest poll by YouGov shows Labour on 54 per cent and the Conservatives on 21 per cent, while Electoral Calculus (bottom) suggests these figures would mean the Tories would win just three seats

അതിനിടയിലാണ് ലേബര്‍ പാര്‍ട്ടി 54 ശതമാനം വോട്ടുകള്‍ നേടുമെന്ന് പുതിയ കണക്കുകള്‍ വ്യക്തമാക്കുന്നത്. കണ്‍സര്‍വേറ്റീവുകള്‍ കേവലം 21 ശതമാനം പോയിന്റുമായി ബഹുദൂരം പിന്നിലാണ്. ഇലക്ടറല്‍ കാല്‍ക്കുലസ് നടത്തിയ പരിശോധനയില്‍ ഈ പോള്‍ ഒരു പൊതുതെരഞ്ഞെടുപ്പ് ഫലമായി കണക്കാക്കിയാല്‍ കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയെ ലേബറുകള്‍ തുടച്ച് നീക്കുമെന്നാണ് വ്യക്തമാകുന്നത്.

മോഡല്‍ പ്രകാരം കോമണ്‍സിലെ 650 സീറ്റുകളില്‍ ടോറികള്‍ക്ക് ലഭിക്കുക 3 സീറ്റാകും, ലേബര്‍ പാര്‍ട്ടി 565 സീറ്റുകള്‍ തൂത്തുവാരും. ചാന്‍സലര്‍ ക്വാസി ക്വാര്‍ട്ടെംഗിന്റെ മിനി ബജറ്റിന് പിന്നാലെ പുതിയ പ്രധാനമന്ത്രി ലിസ് ട്രസിന്റെ പാര്‍ട്ടിയുടെ പോള്‍ റേറ്റിംഗ് ഇടിഞ്ഞ് താഴുകയാണ്. മിനി ബജറ്റിന് പിന്നാലെ നേരിടുന്ന സാമ്പത്തിക തിരിച്ചടികള്‍ പരിഗണിച്ച് പാര്‍ലമെന്റ് വിളിച്ചുകൂട്ടണമെന്ന് കീര്‍ ്‌സറ്റാര്‍മര്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
Other News in this category



4malayalees Recommends