ഉത്തര്‍പ്രദേശില്‍ വിദ്യാര്‍ഥികള്‍ക്ക് ഉച്ച ഭക്ഷണത്തിന് ഉപ്പും ചോറും മാത്രം: വീഡിയോ പുറത്തുവന്നതോടെ പ്രധാനാധ്യാപികയ്ക്ക് സസ്‌പെന്‍ഷന്‍

ഉത്തര്‍പ്രദേശില്‍ വിദ്യാര്‍ഥികള്‍ക്ക് ഉച്ച ഭക്ഷണത്തിന് ഉപ്പും ചോറും മാത്രം: വീഡിയോ പുറത്തുവന്നതോടെ പ്രധാനാധ്യാപികയ്ക്ക് സസ്‌പെന്‍ഷന്‍
ഉത്തര്‍പ്രദേശില്‍ വിദ്യാര്‍ഥികള്‍ക്ക് ഉച്ച ഭക്ഷണത്തിന് ഉപ്പും ചോറും മാത്രം നല്‍കിയ സംഭവത്തില്‍ പ്രധാനാധ്യാപികയ്ക്ക് സസ്‌പെന്‍ഷന്‍. അയോധ്യ ചൗരിബസാറിലെ പ്രൈമറി സ്‌കൂളിലാണ് സംഭവം. വിദ്യാര്‍ഥികള്‍ ഉപ്പും ചോറും കഴിക്കുന്ന വിഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു.

ഇതിനുപിന്നാലെയാണ് പ്രധാനാധ്യാപിക ഏക്ത യാദവിനെ സസ്‌പെന്‍ഡ് ചെയ്തതായി അയോധ്യ ജില്ലാ മജിസ്‌ട്രേറ്റ് അറിയിച്ചത്. മെനു അനുസരിച്ച് വിദ്യാര്‍ഥികള്‍ക്ക് ഭക്ഷണത്തിനായി പാലും മുട്ടയും പരിപ്പും റൊട്ടിയും നല്‍കണം.

എന്നാല്‍, കുട്ടികള്‍ക്ക് നല്‍കുന്നത് ചോറും ഉപ്പുമാണ്. സംഭവത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കാന്‍ ഗ്രാമമുഖ്യനും അധ്യാപകരും മടിക്കുന്നു. അപ്പോള്‍ ആരാണ് ഉത്തരവാദിയെന്ന് ദൃശ്യങ്ങള്‍ പകര്‍ത്തിയയാള്‍ ചോദിക്കുന്നതും വീഡിയോയിലുണ്ട്.

വീഡിയോ വൈറലായതോടെ പ്രതിഷേധവുമായി രക്ഷിതാക്കള്‍ തന്നെ രംഗത്തെത്തിയിരുന്നു. അന്വേഷണത്തിന് ഉത്തരവിട്ടതായും കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കുമെന്നും ജില്ലാ മജിസ്‌ട്രേറ്റ് നിതീഷ് കുമാര്‍ പറഞ്ഞു.Other News in this category4malayalees Recommends