വീട്ടിലെത്താന്‍ വൈകിയെന്ന കാരണത്താല്‍ കുട്ടികളെ പട്ടിക കൊണ്ട് അടിച്ചു പിതാവിന്റെ ക്രൂരത ; എല്ലുകള്‍ തകര്‍ന്നു, സഹോദരന്റെ വാരിയെല്ലിന് ഒടിവ് ; കേസെടുത്തതോടെ പിതാവ് ഒളിവില്‍

വീട്ടിലെത്താന്‍ വൈകിയെന്ന കാരണത്താല്‍ കുട്ടികളെ പട്ടിക കൊണ്ട് അടിച്ചു പിതാവിന്റെ ക്രൂരത ; എല്ലുകള്‍ തകര്‍ന്നു, സഹോദരന്റെ വാരിയെല്ലിന് ഒടിവ് ; കേസെടുത്തതോടെ പിതാവ് ഒളിവില്‍
വീട്ടിലെത്താന്‍ വൈകിയെന്ന കാരണത്താല്‍ കുട്ടികളെ പട്ടിക കൊണ്ട് അടിച്ചു പിതാവിന്റെ ക്രൂരത. 16കാരനാണ് പിതാവിന്റെ ആക്രമണത്തില്‍ സാരമായി പരിക്കേറ്റത്. അടി തടയാന്‍ ശ്രമിച്ച സഹോദരനും മര്‍ദനമേറ്റിട്ടുണ്ട്. ചാലിശ്ശേരി അത്താണി പടിയിലാണ് കഴിഞ്ഞദിവസം രാത്രിയില്‍ കുട്ടികള്‍ക്ക് നേരെ ആക്രമണമുണ്ടായത്.

മടത്തില്‍ഞാലില്‍ വീട്ടില്‍ അന്‍സില്‍ (16), അല്‍ത്താഫ് (14) എന്നിവര്‍ക്കാണ് മര്‍ദനമേറ്റത്. ദഫ് മുട്ട് പഠിക്കാന്‍ പോയ കുട്ടികള്‍ വീട്ടിലെത്താന്‍ വൈകി. ഈ സമയം വഴിയില്‍ കാത്ത് നിന്ന പിതാവ് താമസിച്ചതിന്റെ കാരണം തിരക്കി. പിന്നാലെ പട്ടിക വടിക്ക് കുട്ടികളെ കലി തീരും വരെ അടിക്കുകയിരുന്നു. സഹോദരനെ ആക്രമിക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് രണ്ടാമത്തെ കുട്ടിക്കും മര്‍ദനമേറ്റത്.

സാരമായി പരിക്കേറ്റ കുട്ടികളെ താലൂക്ക് ആശുപത്രിയിലും പിന്നീട് സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. പിന്നാലെ ചാലിശ്ശേരി പൊലീസ് കേസെടുത്തു. പിതാവ് മദ്യലഹരിയിലാണ് കുട്ടികളെ മര്‍ദിച്ചതെന്നാണ് പൊലീസ് മര്‍ദിച്ചതെന്നാണ് വിവരം. ഒരാളുടെ ഇടതുകൈയിന്റെ എല്ലുകള്‍ തകര്‍ന്നു. ഇളയസഹോദരന്റെ വാരിയെല്ലിനാണ് ഒടിവുപറ്റിയത്. കുട്ടികളുടെ പിതാവ് അന്‍സാര്‍ ഒളിവിലാണ്. ഇയാള്‍ക്കായുള്ള അന്വേഷണം നടത്തി വരികയാണ്.

Other News in this category4malayalees Recommends