അമേരിക്കയില്‍ വീടു വാങ്ങുന്നതിനുള്ള പലിശ നിരക്കില്‍ റെക്കോര്‍ഡ് വര്‍ധന ; ഇപ്പോഴുള്ളത് മൂന്നുമാസം മുമ്പ് വരെ നടന്നിരുന്ന വീടു വില്‍പ്പനയുടെ 25 ശതമാനം കുറവ്

അമേരിക്കയില്‍ വീടു വാങ്ങുന്നതിനുള്ള പലിശ നിരക്കില്‍ റെക്കോര്‍ഡ് വര്‍ധന ; ഇപ്പോഴുള്ളത് മൂന്നുമാസം മുമ്പ് വരെ നടന്നിരുന്ന വീടു വില്‍പ്പനയുടെ 25 ശതമാനം കുറവ്
അമേരിക്കയില്‍ വീടു വാങ്ങുന്നതിനുള്ള പലിശ നിരക്കില്‍ റെക്കോര്‍ഡ് വര്‍ധന. കഴിഞ്ഞആഴ്ച പലിശ നിരക്ക് ഏഴു ശതമാനം കടന്നതായി റിപ്പോര്‍ട്ട്. വീടു വാങ്ങുന്നതിനു 20 വര്‍ഷത്തെ കടത്തിന് 7.08 ശതമാനം വരെയായിരുന്നു ചൊവ്വാഴ്ച പലിശ നിരക്ക്. 2008 ന് ശേഷം ഇത്രയും പലിശ നിരക്ക് ഉയര്‍ന്നത് ആദ്യമായിട്ടാണെന്ന് മോര്‍ട്ട്‌ഗേജ് ബാങ്കേഴ്‌സ് അസോസിയേഷന്‍ പറഞ്ഞു.

കഴിഞ്ഞ വര്‍ഷം ഇതേ സമയം പലിശ നിരക്കില്‍ നിന്നും 3.01 ശതമാനം കുറവായിരുന്നു. പലിശ നിരക്ക് ഉയര്‍ന്നതോടെ വീടു വാങ്ങുന്നവരും വീട് വില്‍ക്കുന്നവരും ആശങ്കയിലാണ്.

കച്ചവടം തീരെയില്ലെന്നതാണ് കാരണം. അര മില്യണ്‍ ഡോളറിന്റെ വീടു വാങ്ങുന്നവര്‍ കഴിഞ്ഞ വര്‍ഷം നല്‍കിയതിനേക്കാള്‍ ആയിരം ഡോളര്‍ കൂടുതല്‍ മോര്‍ട്ട്‌ഗേജിന് നല്‍കേണ്ടിവരുന്നു.

ഫെഡറല്‍ റിസര്‍വ് പലിശ നിരക്ക് പെട്ടെന്ന് വര്‍ധിപ്പിച്ചതാണ് പലിശ നിരക്ക് ഇത്രയും ഉയരാന്‍ കാരണം. നാണ്യപ്പെരുപ്പം നിയന്ത്രിക്കുക എന്നതാണ് ഫെഡറല്‍ റിസര്‍വിന്റെ ലക്ഷ്യം. മൂന്നുമാസം മുമ്പ് വരെ നടന്നിരുന്ന വീടു വില്‍പ്പനയുടെ 25 ശതമാനം കുറവാണ് ഇപ്പോള്‍ നടക്കുന്നതെന്ന് റിയല്‍ എസ്‌റ്റേറ്റ് ബ്രോക്കര്‍മാരും വ്യക്തമാക്കുന്നു.

Other News in this category



4malayalees Recommends