കണ്ണട ധരിച്ച് വാഹനം ഓടിക്കുന്നവരാണോ നിങ്ങള്‍? ഈ അബദ്ധം പിണഞ്ഞാല്‍ 1000 പൗണ്ട് ഫൈന്‍ വരും; ലൈസന്‍സില്‍ പോയിന്റ് അടിച്ചുകിട്ടും; നിയമം തെറ്റിച്ചാല്‍ കാര്‍ ഇന്‍ഷുറന്‍സും പോയിക്കിട്ടും?

കണ്ണട ധരിച്ച് വാഹനം ഓടിക്കുന്നവരാണോ നിങ്ങള്‍? ഈ അബദ്ധം പിണഞ്ഞാല്‍ 1000 പൗണ്ട് ഫൈന്‍ വരും; ലൈസന്‍സില്‍ പോയിന്റ് അടിച്ചുകിട്ടും; നിയമം തെറ്റിച്ചാല്‍ കാര്‍ ഇന്‍ഷുറന്‍സും പോയിക്കിട്ടും?

കണ്ണട ധരിച്ച് വാഹനം ഓടിക്കുന്ന ഡ്രൈവര്‍മാര്‍ക്ക് മുന്നറിയിപ്പ്. നിയമം പറയുന്ന നിബന്ധന മറികടക്കുന്നതായി തോന്നിയാല്‍ പോയിന്റുകള്‍ അടിച്ച് കിട്ടാനും, കനത്ത ഫൈനും ഏര്‍പ്പെടുത്തുകയും ചെയ്യും.


റോഡിന്റെ കാഴ്ച മെച്ചപ്പെട്ടിരിക്കാന്‍ പാലിക്കേണ്ട നിബന്ധനകളില്‍ വീഴ്ച വരുത്തിയാല്‍ 1000 പൗണ്ട് വരെ പിഴ ഈടാക്കാന്‍ സാധിക്കും. കണ്ണടയോ, കോണ്ടാക്ട് ലെന്‍സോ ആവശ്യമുള്ളവര്‍ ഇത് ധരിച്ചാലും 20 മീറ്റര്‍ അകലെ നിന്ന് തന്നെ ഒരു കാറിന്റെ നമ്പര്‍ പ്ലേറ്റ് വായിക്കാന്‍ കഴിയണമെന്നാണ് നിയമം. 2001 സെപ്റ്റംബര്‍ 1 മുതല്‍ ഈ നിബന്ധന നിലവിലുണ്ടെന്ന് ഡിവിഎല്‍എ പറയുന്നു.

കണ്ണിന് കാഴ്ച പ്രശ്‌നങ്ങളില്ലെന്ന് കരുതുന്നവര്‍ക്കും, കണ്ണട ധരിക്കാത്തവര്‍ക്കും ഉള്‍പ്പെടെ ഈ നിയമം ബാധകമാണ്. ഇക്കാര്യത്തില്‍ ഉറപ്പില്ലാത്തവര്‍ കാഴ്ചശക്തി പരിശോധിക്കുന്നതാണ് ബുദ്ധിപരം.

ഈ നിബന്ധനകള്‍ തെറ്റിക്കുന്നവരുടെ കാര്‍ ഇന്‍ഷുറന്‍സ് റദ്ദാക്കപ്പെടാനുള്ള സാധ്യതയുണ്ട്. സംഭവസമയത്ത് കണ്ണിന് ആവശ്യമുള്ള കണ്ണട ഉപയോഗിക്കാതെ, നിങ്ങളുടെ തെറ്റുള്ളതായി കണ്ടെത്തിയാല്‍ കാര്‍ ഇന്‍ഷുറന്‍സ് നഷ്ടമാകും.

കണ്ണിന്റെ കാഴ്ച റോഡില്‍ വാഹനം ഓടിക്കുന്നവരെ സംബന്ധിച്ച് സുപ്രധാനമാണെന്ന് ഹിപ്പോ ലീസിംഗ് സ്ഥാപനകന്‍ ടോം പ്രെസ്റ്റണ്‍ പറഞ്ഞു. റോഡ് സൂചകങ്ങളും, അപകടങ്ങളും കാണുന്നതിന് പുറമെ റോഡും വ്യക്തമായി കാണണം. ഡ്രൈവര്‍മാര്‍ കണ്ണുകള്‍ പരിശോധിച്ച് കുറവുകള്‍ പരിഹരിക്കാന്‍ കണ്ണട പോലുള്ള ഉപയോഗിക്കണം, അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Other News in this category4malayalees Recommends