കോവിഡ് ഐസൊലേഷന്‍ നിയമങ്ങള്‍ അവസാനിപ്പിച്ച് ഓസ്‌ട്രേലിയ; എമര്‍ജന്‍സി ഘട്ടം പിന്നിലാക്കി രാജ്യം മുന്നോട്ട്; കോട്ട കെട്ടിയ നിയമങ്ങള്‍ ഒക്ടോബര്‍ 15 മുതല്‍ നിര്‍ത്തലാക്കും

കോവിഡ് ഐസൊലേഷന്‍ നിയമങ്ങള്‍ അവസാനിപ്പിച്ച് ഓസ്‌ട്രേലിയ; എമര്‍ജന്‍സി ഘട്ടം പിന്നിലാക്കി രാജ്യം മുന്നോട്ട്; കോട്ട കെട്ടിയ നിയമങ്ങള്‍ ഒക്ടോബര്‍ 15 മുതല്‍ നിര്‍ത്തലാക്കും

അടുത്ത മാസം മുതല്‍ നിര്‍ബന്ധിത കോവിഡ് ഐസൊലേഷന്‍ നിയമങ്ങള്‍ നിര്‍ത്തലാക്കാന്‍ ഓസ്‌ട്രേലിയ. നിലവില്‍ വൈറസിന് പോസിറ്റീവായി ടെസ്റ്റ് ചെയ്യപ്പെടുന്ന ഒരാള്‍ അഞ്ച് ദിവസം ഐസൊലേഷനില്‍ തുടരണമെന്നാണ് നിയമം. ഈ നിബന്ധനകള്‍ ഒക്ടോബര്‍ 14ന് അവസാനിപ്പിക്കും.


'ഓസ്‌ട്രേലിയന്‍ കോട്ട' എന്നു വിളിപ്പേര് നേടിക്കൊടുക്കുന്ന തരത്തിലാണ് രാജ്യത്ത് മഹാമാരിയുടെ തുടക്കം മുതല്‍ കര്‍ശനമായ നിയന്ത്രണങ്ങള്‍ നടപ്പാക്കിയത്. ഇപ്പോള്‍ പ്രതിരോധത്തിന്റെ എമര്‍ജന്‍സി ഫേസ് അവസാനിച്ചുവെന്നാണ് ഓസ്‌ട്രേലിയയുടെ ചീഫ് മെഡിക്കല്‍ ഓഫീസര്‍ പോള്‍ കെല്ലി വ്യക്തമാക്കുന്നത്.

എന്നാല്‍ മഹാമാരി അവസാനിച്ചെന്ന് ഇതിന് അര്‍ത്ഥമില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ദിവസേന 5500 വൈറസ് കേസുകളാണ് ഇപ്പോഴും ഓസ്‌ട്രേലിയ രേഖപ്പെടുത്തുന്നത്. ലോകത്തില്‍ തന്നെ ഏറ്റവും കൂടുതല്‍ വാക്‌സിനേഷന്‍ നല്‍കിയ രാജ്യങ്ങളില്‍ ഒന്നാണിത്.

അതേസമയം ഓസ്‌ട്രേലിയന്‍ മെഡിക്കല്‍ അസോസിയേഷന്‍ മാറ്റത്തെ എതിര്‍ക്കുന്നുണ്ട്. ഈ നയത്തിന് അനുകൂലമായി പറയുന്നവര്‍ ശാസ്ത്രീയ പരിജ്ഞാനമില്ലാത്തവരാണെന്നാണ് ഇവരുടെ ആരോപണം.
Other News in this category4malayalees Recommends