ഓസ്‌ട്രേലിയയില്‍ ഭവനവിലകള്‍ താഴുന്നു; വില 43.5 ശതമാനം വരെ ഇടിയാന്‍ സാധ്യതയെന്ന് മുന്നറിയിപ്പ്; പലിശ നിരക്കുകള്‍ ഉയരുന്നതും, സാമ്പത്തിക പ്രതിസന്ധി ആശങ്കയും ഭീഷണി

ഓസ്‌ട്രേലിയയില്‍ ഭവനവിലകള്‍ താഴുന്നു; വില 43.5 ശതമാനം വരെ ഇടിയാന്‍ സാധ്യതയെന്ന് മുന്നറിയിപ്പ്; പലിശ നിരക്കുകള്‍ ഉയരുന്നതും, സാമ്പത്തിക പ്രതിസന്ധി ആശങ്കയും ഭീഷണി

ഓസ്‌ട്രേലിയന്‍ ഭവനവിലകള്‍ 43.5 ശതമാനം വരെ ഇടിയാന്‍ സാധ്യതയെന്ന് മുന്നറിയിപ്പ്. റിസര്‍വ് ബാങ്ക് ഓഫ് ഓസ്‌ട്രേലിയ മൂന്ന് ദശകത്തിനിടെ ഏറ്റവും മോശമായ പണപ്പെരുപ്പത്തെ നിയന്ത്രിക്കാന്‍ പലിശ നിരക്ക് വര്‍ദ്ധനയുമായി മുന്നോട്ട് പോയാല്‍ 2025-ല്‍ ഈ ദുരന്തം സംഭവിക്കുമെന്നാണ് അനലിസ്റ്റുകളുടെ പക്ഷം.


ഈ അവസ്ഥ സത്യമായാല്‍ സിഡ്‌നിയിലെ മധ്യനിര ഭവനവില 2022-ലെ പരമോന്നതി നിരക്കായ 1.41 മില്ല്യണ്‍ ഡോളറില്‍ നിന്നും കേവലം 796,650 ഡോളറിലേക്ക് ചുരുങ്ങും. മൂന്ന് വര്‍ഷം കൊണ്ട് 613,350 ഡോളറിന്റെ ഇടിവാണ് നേരിടുക.

പലിശ നിരക്കുകള്‍ റെക്കോര്‍ഡ് നിലയായ 0.1 ശതമാനത്തില്‍ നിന്നും അഞ്ച് മാസം കൊണ്ട് 2.35 ശതമാനത്തിലേക്ക് എത്തിയിട്ടുണ്ട്. പണപ്പെരുപ്പം ഇപ്പോഴും മുന്നോട്ട് നീങ്ങുന്നതിനാല്‍ 2023-ല്‍ നിരക്ക് 12.7 ശതമാനത്തിലേക്ക് എത്തിപ്പെടാം. 2024ല്‍ 27.2 ശതമാനവും, 2025-ല്‍ 43.5 ശതമാനവുമായാണ് ദുരന്തം കാത്തിരിക്കുന്നത്.
Other News in this category4malayalees Recommends