റെക്കോര്‍ഡ് തകര്‍ച്ചയ്ക്ക് ശേഷം 'കരകയറി' പൗണ്ട്! സാമ്പത്തിക പ്രതിസന്ധിയിലേക്ക് കൂപ്പുകുത്താതെ ചാടിക്കടന്ന് യുകെ; ക്വാസി ക്വാര്‍ട്ടെംഗിന്റെ മിനി-ബജറ്റ് ആഘാതങ്ങള്‍ കെട്ടടങ്ങുന്നോ? ആശ്വാസമേകി ബാങ്ക് ഓഫ് ഇംഗ്ലണ്ട് രക്ഷാപ്രവര്‍ത്തനം

റെക്കോര്‍ഡ് തകര്‍ച്ചയ്ക്ക് ശേഷം 'കരകയറി' പൗണ്ട്! സാമ്പത്തിക പ്രതിസന്ധിയിലേക്ക് കൂപ്പുകുത്താതെ ചാടിക്കടന്ന് യുകെ; ക്വാസി ക്വാര്‍ട്ടെംഗിന്റെ മിനി-ബജറ്റ് ആഘാതങ്ങള്‍ കെട്ടടങ്ങുന്നോ? ആശ്വാസമേകി ബാങ്ക് ഓഫ് ഇംഗ്ലണ്ട് രക്ഷാപ്രവര്‍ത്തനം

മിനി-ബജറ്റിന് ശേഷം കൈയടി വാങ്ങാന്‍ കാത്തിരുന്ന പ്രധാനമന്ത്രി ലിസ് ട്രസിന് നേരിടേണ്ടി വന്നത് തിരിച്ചടികളാണ്. പൗണ്ട് തകര്‍ന്ന് വീഴുകയും, വിപണി ചാഞ്ചാടുകയും ചെയ്തതോടെ ട്രസും, ചാന്‍സലര്‍ ക്വാസി ക്വാര്‍ട്ടെംഗും അങ്കലാപ്പിലായിരുന്നു. എന്നാല്‍ ഇരുവര്‍ക്കും ആശ്വാസമേകിക്കൊണ്ട് പൗണ്ട് ഇന്നലെ ശക്തമായി തിരിച്ചെത്തി.


യുകെ ഒരു സാമ്പത്തിക പ്രതിസന്ധിയിലേക്ക് കൂപ്പുകുത്താതെ രക്ഷപ്പെട്ടെന്ന് കണക്കുകള്‍ സ്ഥിരീകരിച്ചതും സന്തോഷ വാര്‍ത്തയായി. ബജറ്റിന്റെ ചെലവുകളും, സാമ്പത്തിക പ്രവചനങ്ങളും ലഭിക്കാന്‍ നവംബര്‍ 23 വരെ കാത്തിരിക്കണമെന്ന് പറഞ്ഞുകൊണ്ട് സ്റ്റെര്‍ലിംഗിന് മറ്റൊരു തിരിച്ചടിയാണ് പ്രധാനമന്ത്രിയും, ചാന്‍സലര്‍ നല്‍കിയത്.

എന്നാല്‍ ഉച്ചതിരിഞ്ഞ് സ്റ്റെര്‍ലിംഗ് 1.11 ഡോളറിലേക്ക് തിരിച്ചെത്തി. തിങ്കളാഴ്ചയില്‍ സര്‍വ്വകാല റെക്കോര്‍ഡായ 1.03 ഡോളറിലേക്ക് മൂല്യം പതിച്ചിരുന്നു. ഇപ്പോള്‍ ക്വാസി ക്വാര്‍ട്ടെംഗ് മിനി ബജറ്റ് അവതരിപ്പിക്കുന്നതിന് മുന്‍പുള്ള നിലയിലേക്ക് സ്റ്റെര്‍ലിംഗ് എത്തിച്ചേര്‍ന്നിട്ടുണ്ട്.

വിപണിയെ ശാന്തമാക്കാന്‍ ബാങ്ക് ഓഫ് ഇംഗ്ലണ്ട് നടത്തിയ അസാധാരണ ഇടപെടലാണ് പൗണ്ടിനെ രക്ഷപ്പെടുത്തിയത്. 1.2 ബില്ല്യണ്‍ പൗണ്ടിന്റെ സര്‍ക്കാര്‍ ബോണ്ട് വാങ്ങിയായിരുന്നു ബാങ്കിന്റെ രക്ഷാപ്രവര്‍ത്തനം. എന്തായാലും ഈ നടപടികള്‍ ഫലം കാണുന്നുവെന്നാണ് സൂചന. ഗവണ്‍മെന്റ് ബോണ്ടിന്മേലുള്ള പലിശ അടവുകള്‍ 5 ശതമാനത്തില്‍ നിന്നും 3.9 ശതമാനമായി കുറഞ്ഞിട്ടുണ്ട്.

അതേസമയം മോര്‍ട്ട്‌ഗേജ് വിപണിയില്‍ ഇപ്പോഴും അശാന്തി നിലനില്‍ക്കുകയാണ്. അനിശ്ചിതാവസ്ഥ നിലനില്‍ക്കുന്നതിനാല്‍ 1600-ലേറെ മോര്‍ട്ട്‌ഗേജ് പ്രൊഡക്ടുകളാണ് ബാങ്കുകള്‍ പിന്‍വലിച്ചത്.
Other News in this category



4malayalees Recommends