എനര്‍ജി പ്രൈസ് ഗ്യാരണ്ടി സ്‌കീം നിലവില്‍ വന്നു ; ഇന്ന് മുതല്‍ എനര്‍ജി ബില്ലുകള്‍ 2500 പൗണ്ടില്‍ മരവിപ്പിക്കും ; ഊര്‍ജ്ജ ഉപയോഗം കുറച്ച് ചെലവു കുറക്കാം

എനര്‍ജി പ്രൈസ് ഗ്യാരണ്ടി സ്‌കീം നിലവില്‍ വന്നു  ; ഇന്ന് മുതല്‍ എനര്‍ജി ബില്ലുകള്‍ 2500 പൗണ്ടില്‍ മരവിപ്പിക്കും ; ഊര്‍ജ്ജ ഉപയോഗം കുറച്ച് ചെലവു കുറക്കാം
എനര്‍ജി ബില്ലുകള്‍ 2500 പൗണ്ടില്‍ ഫ്രീസ് ചെയ്തു നിര്‍ത്താനുള്ള പദ്ധതി പ്രാബല്യത്തില്‍. എനര്‍ജി പ്രൈസ് ഗ്യാരണ്ടി സ്‌കീം നിലവില്‍ വന്നതോടെ പുതിയ മാറ്റങ്ങളുണ്ടാകും. അധികാരത്തിലേറിയ ശേഷം പ്രധാന മന്ത്രി ലിസ് ട്രസ് പ്രഖ്യാപിച്ച എനര്‍ജി പ്രൈസ് ഗ്യാരണ്ടി 1971 പൗണ്ട് മാത്രമുള്ള ഓഫ് ജെം പ്രൈസ് ക്യാപിന് പകരം വയ്ക്കുകയാണ്.

വീടുകളില്‍ ഉപയോഗമനുസരിച്ച് ഓരോ യൂണിറ്റിനും ഈടാക്കുന്ന ചാര്‍ജിലാണ് എനര്‍ജി പ്രൈസ് ഗ്യാരണ്ടി ബാധകമാവുക.

ഊര്‍ജ്ജ ഉപയോഗം കുറയ്ക്കുന്നതും കുടുംബ ബജറ്റിന് ഗുണകരമാകും. ശൈത്യകാലത്ത് ഊര്‍ജ്ജ ഉപയോഗം കൂടുമെന്നിരിക്കേ കരുതല്‍ വേണം.ഫ്രിഡ്ജും ഫ്രീസറും ഉപയോഗം നിയന്ത്രണിക്കുക. ജീവിത ചെലവ് കൂടിയതോടെയാണ് സര്‍ക്കാര്‍ എനര്‍ജി ക്യാപ് പ്രഖ്യാപിച്ചത്. രണ്ടു വര്‍ഷത്തേക്ക് ഇതു മാറ്റമില്ലാതെ തുടരും.

Other News in this category



4malayalees Recommends