എന്‍എച്ച്എസ് നഴ്‌സുമാര്‍ക്ക് ശമ്പളം കൂട്ടാന്‍ മടി, ടാക്‌സ് കൂട്ടാന്‍ തിടുക്കം; മിനി ബജറ്റ് നഴ്‌സുമാര്‍ക്കും, അധ്യാപകര്‍ക്കും ടാക്‌സ് വര്‍ദ്ധനവിന് വഴിയൊരുക്കും; വരുമാനം വാരിക്കൂട്ടുന്ന ബാങ്കര്‍മാര്‍ക്ക് 1 ലക്ഷം പൗണ്ട് വരെ ഇളവ്

എന്‍എച്ച്എസ് നഴ്‌സുമാര്‍ക്ക് ശമ്പളം കൂട്ടാന്‍ മടി, ടാക്‌സ് കൂട്ടാന്‍ തിടുക്കം; മിനി ബജറ്റ് നഴ്‌സുമാര്‍ക്കും, അധ്യാപകര്‍ക്കും ടാക്‌സ് വര്‍ദ്ധനവിന് വഴിയൊരുക്കും; വരുമാനം വാരിക്കൂട്ടുന്ന ബാങ്കര്‍മാര്‍ക്ക് 1 ലക്ഷം പൗണ്ട് വരെ ഇളവ്

വര്‍ഷങ്ങള്‍ നീണ്ട ശമ്പളം മരവിപ്പിക്കലിന്റെ പ്രധാന ഇരകളാണ് ബ്രിട്ടനിലെ നഴ്‌സുമാര്‍. സകല മേഖലയിലും വിലക്കയറ്റം പൊറുതിമുട്ടിക്കുമ്പോള്‍ ശമ്പളം കൂടാത്തത് നഴ്‌സുമാരെ കുറച്ചൊന്നുമല്ല പ്രയാസപ്പെടുത്തുന്നത്. ഇതോടൊപ്പമാണ് മഹാമാരിയും, എന്‍എച്ച്എസിലെ തൊഴില്‍ പ്രതിസന്ധികളും ഇവരെ ശ്വാസംമുട്ടിക്കുന്നത്.


പുതുതായി അധികാരത്തിലെത്തിയ പ്രധാനമന്ത്രി ലിസ് ട്രസും നഴ്‌സുമാരെ ഉപദ്രവിക്കാന്‍ ഉദ്ദേശിച്ച് തന്നെയാണ് മുന്നോട്ട് നീങ്ങുന്നത്. അടുത്ത വര്‍ഷത്തോടെ നഴ്‌സുമാരും, അധ്യാപകരും ഇന്‍കംടാക്‌സ് വര്‍ദ്ധന നേരിടേണ്ടി വരുമെന്നാണ് ക്വാസി ക്വാര്‍ട്ടെംഗിന്റെ മിനി ബജറ്റ് പരിശോധിച്ച് വിദഗ്ധര്‍ വ്യക്തമാക്കുന്നത്.

ഉയര്‍ന്ന വരുമാനമുള്ള ബാങ്ക് മേധാവികള്‍ 100,000 പൗണഅടിലേറെ വെട്ടിക്കുറവ് ആസ്വദിക്കുമ്പോഴാണ് നഴ്‌സുമാര്‍ക്ക് ഈ ദുരിതം വരുന്നത്. ഇന്‍കംടാക്‌സ് ബേസ് റേറ്റ് 20 ശതമാനത്തില്‍ നിന്നും 19 ശതമാനമായി ചുരുക്കിയെങ്കിലും ആളുകള്‍ ടാക്‌സ് അടച്ച് തുടങ്ങുന്ന പോയിന്റ് മരവിപ്പിച്ച് നിര്‍ത്താനുള്ള പദ്ധതിയാണ് തിരിച്ചടിക്കുന്നത്.


2023-24 വര്‍ഷത്തേക്ക് എന്‍എച്ച്എസ് നഴ്‌സുമാരുടെ ടാക്‌സ് 107 പൗണ്ട് വര്‍ദ്ധിക്കുമെന്നാണ് കണക്ക്. അധ്യാപകര്‍ക്ക് 121 പൗണ്ട് വര്‍ദ്ധനയും നേരിടുമെന്ന് ലിബറല്‍ ഡെമോക്രാറ്റ് ഗവേഷണം വ്യക്തമാക്കി. അതേസമയം 2.5 മില്ല്യണ്‍ പൗണ്ട് വരുമാനമുള്ള ബാങ്കര്‍മാര്‍ക്ക് 117,000 പൗണ്ടിലേറെ നികുതി കുറയും.

ഉയര്‍ന്ന വരുമാനമുള്ള ഒരു ബാങ്കര്‍ക്ക് നല്‍കുന്ന നികുതി ഇളവ് ഒഴിവാക്കിയാല്‍ 1000 നഴ്‌സുമാര്‍ക്ക് നികുതി വര്‍ദ്ധിക്കുന്നത് ഒഴിവാക്കാന്‍ കഴിയുമെന്ന് ലിബറല്‍ ഡെമോക്രാറ്റുകള്‍ ചൂണ്ടിക്കാണിക്കുന്നു. പേഴ്‌സണല്‍ അലവന്‍സും, മറ്റ് ടാക്‌സ് പരിധികളും നാല് വര്‍ഷത്തേക്ക് മരവിപ്പിച്ച് വെയ്ക്കുന്നത് ഫലത്തില്‍ വലിയ നികുതി വര്‍ദ്ധനവ് തന്നെയാണെന്ന് ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ഫിസ്‌കല്‍ സ്റ്റഡീസ് ഡയറക്ടര്‍ പോള്‍ ജോണ്‍സണ്‍ വ്യക്തമാക്കി.

Other News in this category



4malayalees Recommends