പൊന്നിയിന്‍ സെല്‍വന്‍ സിനിമയുടെ വിശേഷങ്ങള്‍ പങ്കുവെച്ച് നടന്‍ ജയറാം. തൃഷ, ഐശ്വര്യ റായ്, വിക്രം, തുടങ്ങിയ വന്‍ താരയാണ് സിനിമയില്‍ അണിനിരക്കുന്നത്. ഇവരോടൊപ്പം അഭിനയിച്ചതിനെക്കുറിച്ചും ജയറാം സംസാരിച്ചു.
'തൃഷയുടെ ഭംഗി ഞാനിങ്ങനെ കുറേ നേരം ആസ്വദിച്ചു. ഭംഗി നമ്മള്‍ ആണിന്റെ ഭംഗി ആയാലും പെണ്ണിന്റെ ഭംഗി ആയാലും പ്രകൃതിയുടെ ഭംഗി ആയാലും ആസ്വദിക്കുമല്ലോ. ഒരുപാട് നേരം നോക്കുമ്പോള്‍ തൃഷയ്ക്ക് തെറ്റായി തോന്നേണ്ട എന്ന് കരുതി ഞാന്‍ പോയി പറഞ്ഞു, അമ്മാ നല്ല ഭംഗിയായിരിക്കുന്നത് കൊണ്ടാണ് ഞാന്‍ നോക്കിയിരിക്കുന്നത്. മറ്റൊന്നും വിചാരിക്കരുതെന്ന്. അത്ര ആപ്റ്റ് ആണ് ആ കഥാപാത്രത്തിന് തൃഷ'
'ഐശ്വര്യ റായുടെ ഭംഗി പറയേണ്ട കാര്യം ഇല്ലല്ലോ. ലോക സുന്ദരി എന്ന് പറഞ്ഞാലും മണിരത്‌നത്തിന്റെ ക്യാമറയുടെ മുന്നില്‍ വരുമ്പോള്‍ അവര്‍ക്കൊരു പ്രത്യേക സൗന്ദര്യം ഉണ്ട്. വന്ദിയ തേവനായി എന്റെ കൂടെയുള്ള കാര്‍ത്തിക്ക് പകരം വേറെ ആളില്ല എന്ന് തോന്നിപ്പോവും'
വിക്രം പത്ത് പേജ് ഡയലോഗ് പറയുന്ന ഒരു സീനുണ്ട്, അത് രണ്ടാം ഭാഗത്തിലാണോ വരികയെന്ന് അറിയില്ല. ഐശ്വര്യ ലക്ഷ്മി ചെയ്യുന്ന പൂങ്കുഴലിയും എടുത്ത് പറയേണ്ടതാണ്. മണിരത്‌നം സാറിനെ അനുകരിച്ചത് കണ്ട് ഐശ്വര്യ റായ് ഓടി വന്ന് ജയറാം, എക്‌സലന്റ് പെര്‍ഫോമന്‍സ് എന്ന് പറഞ്ഞു. എന്റെ സീന്‍ കഴിഞ്ഞാലും ഷൂട്ടിം?ഗ് കണ്ട് താനൊരുപാട് സമയം സെറ്റില്‍ ചിലവഴിക്കുമായിരുന്നെന്നും ജയറാം പറഞ്ഞു.