പി.എഫ്.ഐ നേതാവിന്റെ വീട്ടില്‍ നിന്ന് റെയ്ഡില്‍ പിടിച്ചെടുത്ത രേഖയില്‍ കേരളത്തിലെ അഞ്ച് ആര്‍.എസ്.എസ് നേതാക്കളെ നോട്ടമിടുന്നതായി വിവരം ; വൈ കാറ്റഗറി സുരക്ഷ നല്‍കാന്‍ കേന്ദ്രം

പി.എഫ്.ഐ നേതാവിന്റെ വീട്ടില്‍ നിന്ന് റെയ്ഡില്‍ പിടിച്ചെടുത്ത രേഖയില്‍ കേരളത്തിലെ അഞ്ച് ആര്‍.എസ്.എസ് നേതാക്കളെ നോട്ടമിടുന്നതായി വിവരം ; വൈ കാറ്റഗറി സുരക്ഷ നല്‍കാന്‍ കേന്ദ്രം
കേരളത്തിലെ അഞ്ച് ആര്‍.എസ്.എസ്. നേതാക്കള്‍ക്ക് വൈ കാറ്റഗറി സുരക്ഷ നല്‍കാന്‍ കേന്ദ്രസര്‍ക്കാരിന്റെ ഉത്തരവ്. പിഎഫ്‌ഐ നിരോധനത്തിന്റെ പശ്ചാലത്തലത്തില്‍ ഇവര്‍ക്ക് സുരക്ഷാഭീഷണിയുണ്ടെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് നടപടിയെന്നാണ് സൂചന. അതുകൂടാതെ ഈ അഞ്ച് ആര്‍എസ്എസ് നേതാക്കളും പിഎഫ്‌ഐയുടെ ഹിറ്റ് ലിസ്റ്റില്‍ കൂടി ഉള്‍പ്പെട്ടവരാണ് എന്നാണ് വിവരം.

പി.എഫ്.ഐ നേതാവ് മുഹമ്മദ് ബഷീറിന്റെ വീട്ടില്‍നിന്ന് റെയ്ഡില്‍ പിടിച്ചെടുത്ത രേഖയില്‍ കേരളത്തിലെ അഞ്ച് ആര്‍.എസ്.എസ് നേതാക്കളെ നോട്ടമിടുന്നതായി വിവരമുണ്ടെന്നാണ് എന്‍.ഐ.എ കേന്ദ്രത്തെ അറിയിച്ചിരുന്നത്.

നേതാക്കന്മാരുടെ പേരുവിവരങ്ങള്‍ പുറത്തുവന്നിട്ടില്ല. 11 കേന്ദ്ര സേനാംഗങ്ങള്‍ ഇവര്‍ക്ക് സുരക്ഷ ഒരുക്കും. ആര്‍എസ്എസ് നേതാക്കള്‍ക്ക് സംരക്ഷണമൊരുക്കാന്‍ കേന്ദ്രസേന നേരത്തെ കൊച്ചിയിലെത്തിയിരുന്നു. അമ്പതംഗ സിആര്‍പിഎഫ് സംഘമാണ് ആലുവയിലെത്തിയത്.

അതേസമയം, മുഖ്യമന്ത്രി വിളിച്ച ഉന്നത പൊലിസ് ഉദ്യോഗസ്ഥരുടെ യോഗം ഇന്ന് പൊലിസ് ആസ്ഥാനത്ത് ചേരും. ക്രമസമാധാന ചുമതലയുള്ള എസ്.പിമാര്‍ മുതല്‍ മുകളിലേക്കുള്ള ഉന്നത ഉദ്യോഗസ്ഥരുടെ യോഗമാണ് വിളിച്ചിരിക്കുന്നത്. പി.എഫ്.ഐ നിരോധനത്തിന് ശേഷമുള്ള സാഹചര്യം, ലഹരിക്കെതിരായ പ്രചാരണ പരിപാടികള്‍, ഓരോ ജില്ലയിലെയും ക്രമസമാധാന നില തുടങ്ങിയുളള കാര്യങ്ങള്‍ യോഗത്തില്‍ ചര്‍ച്ചയാകും.Other News in this category4malayalees Recommends