കുട്ടിക്കാലത്ത് ആരുമില്ലായിരുന്നു, കരഞ്ഞുകൊണ്ടാണ് ജീവിച്ചത് ; അഞ്ചാം വയസ്സില്‍ അച്ഛനും അമ്മയും പിരിഞ്ഞെന്ന് ഷോബി തിലകന്‍

കുട്ടിക്കാലത്ത് ആരുമില്ലായിരുന്നു, കരഞ്ഞുകൊണ്ടാണ് ജീവിച്ചത് ; അഞ്ചാം വയസ്സില്‍ അച്ഛനും അമ്മയും പിരിഞ്ഞെന്ന് ഷോബി തിലകന്‍
ബാല്യകാലത്തെ ദുരനുഭവത്തെ കുറിച്ച് തുറന്ന് പറഞ്ഞ് നടനും ഡബ്ബിങ്ങ് ആര്‍ട്ടിസ്റ്റുമായി ഷോബി തിലകന്‍. തന്റെ കുട്ടിക്കാലത്ത് തന്നെ നോക്കാന്‍ ആരുമില്ലായിരുന്നെന്ന് അദ്ദേഹം തുറന്ന് പറഞ്ഞത്. തന്റെ കുട്ടിക്കാലെത്തെ തന്നെ അച്ഛനും അമ്മയും തമ്മില്‍ വേര്‍പിരിഞ്ഞിരുന്നു.

അതിന് ശേഷം താന്‍ അമ്മയുടെ വീട്ടിലാണ് വളര്‍ന്നതെന്നും തന്റെ കുട്ടിക്കാലം അത്ര കളര്‍ഫുള്‍ ആയിരുന്നില്ലെന്നും ഷോബി പറഞ്ഞു. ആരുമില്ലാത്ത അവസ്ഥ വരെ തനിക്ക് ഉണ്ടായിട്ടുണ്ട്. താനും ഏറ്റവും മൂത്ത ചേട്ടനും ഒഴിച്ച് ബാക്കി നാല് മക്കളും അച്ഛന്‍ തിലകനൊപ്പവും. അമ്മ നാടകവുമായി ബന്ധപ്പെട്ട് വെറെ വീട്ടിലുമായിരുന്നു താമസം.

അതുകൊണ്ട് തന്നെ ആരുമില്ലാത്ത അവസ്ഥയിലായിരുന്നു താന്‍ വളര്‍ന്ന്. എട്ടാം ക്ലാസിന് ശേഷമാണ് താന്‍ അച്ഛനെ കാണുന്നതും അദ്ദേഹത്തിനൊപ്പം പോകുന്നതും. അമ്മയോട് തങ്ങളെ നോക്കാതിരുന്നതെന്താണെന്ന് ഇതുവരെ ചോദിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. സ്‌നേഹം അനുഭവിക്കേണ്ട സമയത്ത് ആരും അടുത്തില്ലായിരുന്നു.

ആ സമയങ്ങളില്‍ തനിക്ക് നിരാശ ബാധിച്ചിരുന്നെന്നും അദ്ദേഹം പറഞ്ഞു. കുട്ടിക്കാലം കരഞ്ഞുകൊണ്ടാണ് ജീവിച്ചത്. അതുകൊണ്ട് തന്നെ ആ സ്‌നേഹം തന്റെ ഭാര്യ വീട്ടുകാരോട് ഉണ്ടെന്നും തന്റെ വീട്ടുകാരെക്കാള്‍ ഭാര്യ വീട്ടുകാരെയാണ് ഇഷ്ടമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Other News in this category4malayalees Recommends