സോഷ്യല്‍മീഡിയയിലൂടെ അസഭ്യവര്‍ഷം ; സൗദിയില്‍ യുവാവിനെ അറസ്റ്റ് ചെയ്തു

സോഷ്യല്‍മീഡിയയിലൂടെ അസഭ്യവര്‍ഷം ; സൗദിയില്‍ യുവാവിനെ അറസ്റ്റ് ചെയ്തു
സൗദി അറേബ്യയില്‍ സാമൂഹിക മാധ്യമത്തിലൂടെ മറ്റൊരാള്‍ക്ക് നേരെ അസഭ്യവര്‍ഷം നടത്തിയ യുവാവിനെ അറസ്റ്റ് ചെയ്തു. സൗദി യുവാവിനെ റിയാദില്‍ നിന്നാണ് അറസ്റ്റ് ചെയ്തത്. ടിക് ടോക് വീഡിയോയില്‍ ലൈംഗികച്ചുവയോടെ യുവാവ് മറ്റൊരാള്‍ക്ക് നേരെ അസഭ്യ വര്‍ഷം നടത്തുകയായിരുന്നു.

ഇതിന്റെ വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. വീഡിയോ ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തത്. പ്രതിയെ അറസ്റ്റ് ചെയ്യാന്‍ അറ്റോര്‍ണി ജനറല്‍ ശൈഖ് സൗദ് അല്‍മു അജബ് ഉത്തരവിട്ടിരുന്നു. നിയമാനുസൃത നടപടികള്‍ പൂര്‍ത്തിയാക്കി യുവാവിനെതിരായ കേസ് പബ്ലിക് പ്രോസിക്യൂഷന് കൈമാറിയതായി റിയാദ് പൊലീസ് അറിയിച്ചു.

Other News in this category4malayalees Recommends