ഖത്തറിലെ സ്വയംഭരണ വാഹനങ്ങള്‍ നിയന്ത്രിക്കാന്‍ തീരുമാനം

ഖത്തറിലെ സ്വയംഭരണ വാഹനങ്ങള്‍ നിയന്ത്രിക്കാന്‍ തീരുമാനം
ഖത്തറിലെ സ്വയംഭരണ വാഹനങ്ങള്‍ നിയന്ത്രിക്കാനുള്ള നിയമങ്ങള്‍ വികസിപ്പിക്കുന്നതായി ഗതാഗത മന്ത്രാലയം.ഏറ്റവും പുതിയ സാങ്കേതിക വിദ്യകള്‍ പ്രയോജനപ്പെടുത്തി പരിസ്ഥിതി സുസ്ഥിരമായ ഗതാഗത സംവിധാനത്തിലൂടെ രാജ്യത്ത് മൊബിലിറ്റി, ഗതാഗത സേവനങ്ങള്‍ കൂടുതല്‍ മെച്ചപ്പെടുത്തുകയുമാണ് മന്ത്രാലയത്തിന്റ ലക്ഷ്യം.

സാങ്കേതിക, നിയമ, സാമ്പത്തിക, സാമൂഹിക, പരിസ്ഥിതി പരിഗണനകള്‍ എന്നിവ കണക്കിലെടുത്തുകൊണ്ടാവും തന്ത്രത്തിന്റെയും നിയമനിര്‍മ്മാണത്തിന്റെയും വികസനം. രാജ്യത്ത് സ്വയംഭരണ വാഹനങ്ങള്‍ നടപ്പിലാക്കുന്നതിനുള്ള ഒരു റോഡ് മാപ്പും ഭരണവും നിയന്ത്രണ ചട്ടക്കൂടും ഉണ്ടാകുമെന്നും മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്.

Other News in this category



4malayalees Recommends