ജനപ്രിയമായ ആല്‍ഡി ചിപ്‌സില്‍ പ്ലാസ്റ്റിക് കഷ്ണങ്ങള്‍; ആരോഗ്യത്തിന് ഹാനികരമാകുമെന്ന ഭീതിയില്‍ ഷെല്‍ഫുകളില്‍ നിന്നും നീക്കം ചെയ്തു

ജനപ്രിയമായ ആല്‍ഡി ചിപ്‌സില്‍ പ്ലാസ്റ്റിക് കഷ്ണങ്ങള്‍; ആരോഗ്യത്തിന് ഹാനികരമാകുമെന്ന ഭീതിയില്‍ ഷെല്‍ഫുകളില്‍ നിന്നും നീക്കം ചെയ്തു

ജനപ്രിയമായ ആല്‍ഡിയുടെ സ്‌നാക്ക് ഷെല്‍ഫുകളില്‍ നിന്നും നീക്കി. ആരോഗ്യത്തിന് പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുമെന്ന ആശങ്ക ശക്തമായതോടെയാണ് ആല്‍ഡിയുടെ സ്പ്രിന്റേഴ്‌സ് ക്രിങ്കിള്‍ കട്ട് മള്‍ട്ടി പാക്ക് ചിപ്‌സ് തിരിച്ചുവിളിച്ചത്.


ചിപ്‌സ് പാക്കുകളില്‍ പ്ലാസ്റ്റിക് കഷ്ണങ്ങളുടെ സാന്നിധ്യം തിരിച്ചറിഞ്ഞതോടെയാണ് നടപടി. ആല്‍ഡിയുടെ എല്ലാ സ്‌റ്റോറുകളിലും ഈ ചിപ്‌സ് ലഭ്യമാണ്.

പ്ലാസ്റ്റിക് കഷ്ണങ്ങള്‍ അടങ്ങിയ ഭക്ഷ്യോത്പന്നങ്ങള്‍ ആരോഗ്യത്തിന് ഹാനികരമാകുമെന്ന് എന്‍എസ്ഡബ്യു ഫുഡ് അതോറിറ്റി വ്യക്തമാക്കി. 2023 ജനുവരി 1ന് മുന്‍പ് ഉപയോഗിക്കാന്‍ ആവശ്യപ്പെട്ടിരുന്ന ചിപ്‌സുകളാണ് തിരിച്ചുവിളിച്ചതെന്ന് അധികൃതര്‍ വ്യക്തമാക്കി.

ഇവ വാങ്ങിയിട്ടുള്ളവര്‍ കഴിക്കരുതെന്നും, ആല്‍ഡിയില്‍ തിരികെ നല്‍കിയാല്‍ സമ്പൂര്‍ണ്ണ റീഫണ്ട് ലഭിക്കുമെന്നും അറിയിച്ചിട്ടുണ്ട്.
Other News in this category4malayalees Recommends