ഒക്ടോബര്‍ 2ന് ക്ലോക്കുകള്‍ മുന്നോട്ട് നീങ്ങും; പകല്‍ സമയം ലാഭിക്കാന്‍ ഓസ്‌ട്രേലിയ നടപടിയെടുക്കുമ്പോള്‍ മാറ്റം ഈ സ്‌റ്റേറ്റുകളിലും, ടെറിട്ടറികളിലും മാത്രം!

ഒക്ടോബര്‍ 2ന് ക്ലോക്കുകള്‍ മുന്നോട്ട് നീങ്ങും; പകല്‍ സമയം ലാഭിക്കാന്‍ ഓസ്‌ട്രേലിയ നടപടിയെടുക്കുമ്പോള്‍ മാറ്റം ഈ സ്‌റ്റേറ്റുകളിലും, ടെറിട്ടറികളിലും മാത്രം!

ഓസ്‌ട്രേലിയയിലെ വിവിധ ഭാഗങ്ങളില്‍ ഒക്ടോബര്‍ 2 മുതല്‍ ക്ലോക്കുകള്‍ മുന്നോട്ട് നീങ്ങും. സമ്മര്‍ എത്തുമ്പോള്‍ പകല്‍ സമയം ലാഭിക്കുന്നതിന്റെ ഭാഗമായാണ് നടപടി.


ഒക്ടോബറിലെ ആദ്യ ഞായറാഴ്ചയായ 2ന് പുലര്‍ച്ചെ 2 മണിക്കാണ് ക്ലോക്കുകള്‍ ഒരു മണിക്കൂര്‍ മുന്നോട്ട് നീങ്ങുക. വെസ്‌റ്റേണ്‍ ഓസ്‌ട്രേലിയ, നോര്‍ത്തേണ്‍ ടെറിട്ടറി, ക്യൂന്‍സ്‌ലാന്‍ഡ് എന്നിവിടങ്ങള്‍ ഒഴികെയുള്ള സ്‌റ്റേറ്റുകളിലും, ടെറിട്ടറികളിലുമാണ് ഈ സമയമാറ്റം.

ഫോണുകളിലും, മറ്റ് ഡിജിറ്റല്‍ ഡിവൈസുകളിലും സമയം ഓട്ടോമാറ്റിക്കായി മാറുമെങ്കിലും മാനുവല്‍ ക്ലോക്കുകളില്‍ നമ്മള്‍ സ്വയം ഇത് ശരിയാക്കി വെയ്ക്കണം. ഒക്ടോബറിലെ ആദ്യ ഞായറാഴ്ച ക്ലോക്ക് മുന്നോട്ട് നീങ്ങുമ്പോള്‍ ഏപ്രിലിലെ ആദ്യ ഞായറാഴ്ച ഇത് പിന്നോട്ടും നീങ്ങും.

ന്യൂ സൗത്ത് വെയില്‍സ്, വിക്ടോറിയ, സൗത്ത് ഓസ്‌ട്രേലിയ, ടാസ്മാനിയ, ഓസ്‌ട്രേലിയന്‍ കാപിറ്റല്‍ ടെറിട്ടറി, നോര്‍ഫോക്ക് ഐലന്‍ഡ് എന്നിവിടങ്ങളിലാണ് സമയം മാറുക.
Other News in this category4malayalees Recommends