കോടിയേരിയുടെ മരണത്തെ അധിക്ഷേപിച്ച് മുല്ലപ്പള്ളി രാമചന്ദ്രന്റെ മുന്‍ ഗണ്‍ മാന്‍; പരാതി

കോടിയേരിയുടെ മരണത്തെ അധിക്ഷേപിച്ച് മുല്ലപ്പള്ളി രാമചന്ദ്രന്റെ മുന്‍ ഗണ്‍ മാന്‍; പരാതി
സിപിഎം പിബി അംഗവും മുന്‍ ആഭ്യന്തരമന്ത്രിയും മുന്‍ പാര്‍ട്ടി സെക്രട്ടറിയുമായിരുന്ന കോടിയേരി ബാലകൃഷ്ണന്റെ മരണവുമായി ബന്ധപ്പെട്ട് അധിക്ഷേപ കമന്റിട്ടയാള്‍ക്ക് എതിരെ പരാതി. കോടിയേരിയുടെ മരണത്തില്‍ വാട്‌സ്ആപ്പില്‍ അധിക്ഷേപകരമായ നിലയില്‍ പോസ്റ്റും അടിക്കുറിപ്പും പങ്കുവെച്ചതിന് മുല്ലപ്പള്ളി രാമചന്ദ്രന്റെ മുന്‍ ഗണ്‍ മാന്‍ ഉറൂബിനെതിരെയാണ് ഡിജിപിക്ക് പരാതി ലഭിച്ചിരിക്കുന്നത്.

പോലീസ് ഉദ്യോഗസ്ഥനായ ഉറൂബ് വാട്‌സ് ആപ്പ് ഗ്രൂപ്പില്‍ കോടിയേരി ബാലകൃഷ്ണനെ കൊലപാതകി എന്ന് അധിക്ഷേപിക്കുന്നതായി കാണാം. ഇത് ശ്രദ്ധയില്‍പ്പെട്ട സിപിഎം ആനകോട് ബ്രാഞ്ച് സെക്രട്ടറിയാണ് ഉറൂബിനെതിരെ പരാതി നല്‍കിയത്.

എതിരാളികള്‍ക്ക് പോലും എതിരഭിപ്രായം ഇല്ലാതിരുന്ന മികച്ച ആഭ്യന്തര മന്ത്രിയായിരുന്നു കോടിയേരി ബാലകൃഷ്ണന്‍. സംസ്ഥാന പോലീസിനെ അടിമുടി നവീകരിച്ചത് കോടിയേരിയുടെ ദീര്‍ഘവീക്ഷണം കൊണ്ടായിരുന്നു. ഇക്കാര്യം എല്ലാ മുതിര്‍ന്ന നേതാക്കള്‍ അടക്കമുള്ളവര്‍ ഓര്‍ത്തെടുക്കുമ്പോഴാണ് ആക്ഷേപവുമായി ഒരു പോലീസുകാരന്‍ തന്നെ രംഗത്തെത്തിയിരിക്കുന്നത്.

Other News in this category4malayalees Recommends