ഫുക്രി പരാജയപ്പെടാന്‍ കാരണം വെളിപ്പെടുത്തി സിദ്ദിഖ്

ഫുക്രി പരാജയപ്പെടാന്‍ കാരണം വെളിപ്പെടുത്തി സിദ്ദിഖ്
നിരവധി സൂപ്പര്‍ഹിറ്റ് ചിത്രങ്ങള്‍ പ്രേക്ഷകര്‍ക്ക് സമ്മാനിച്ച സംവിധായകനാണ് സിദ്ദിഖ്. ഇപ്പോഴിതാ ഏറെ പ്രതീക്ഷയോടെ ഒരുക്കിയിട്ടും ഫുക്രി എന്ന സിനിമ പരാജയപ്പെട്ടുപോയതിനെ കുറിച്ച് സിദ്ദിഖ് പറഞ്ഞ വാക്കുകളാണ് ശ്രദ്ധ നേടുന്നത്. സഫാരി ടിവിയിലെ ചരിത്രം എന്നിലൂടെ എന്ന പരിപാടിയിലാണ് ഇക്കാര്യത്തെ കുറിച്ച് അദ്ദേഹം സംസാരിച്ചത്. കഥയുടെ പ്രധാന ഭാഗം എടുത്ത് കളഞ്ഞതാണ് സിനിമയെ ബാധിച്ചതെന്നാണ് സിദ്ദിഖ് പറയുന്നത്.

ഫാന്റസി എലമെന്റ് നല്‍കിയാണ് കഥ എഴുതിയത്. അത് വരുമ്പോഴാണ് സിനിമയ്ക്ക് ഡെപ്ത് വരിക. സ്‌ക്രിപ്റ്റ് വര്‍ക്ക് ചെയ്യുന്ന ഘട്ടത്തില്‍ സിദ്ദിഖിന് പകരം ഈ വേഷത്തില്‍ ആദ്യം തീരുമാനിച്ചിരുന്നത് ഏഷ്യാനെറ്റില്‍ ഉണ്ടായിരുന്ന ശശികുമാറിനെ ആയിരുന്നു. കഥ അദ്ദേഹത്തിന് ഇഷ്ടമാകുകയും ചെയ്തു. അങ്ങനെ ഷൂട്ടിങ്ങ് തുടങ്ങാന്‍ തീരുമാനിച്ചു. ഷൂട്ടി?ഗ് തുടങ്ങുന്നതിന് കുറച്ച് ദിവസം മുന്‍പ് ജയസൂര്യയുടെ മറ്റൊരു സിനിമ ഇറങ്ങി.

അതും ഫാന്റസി കഥയായിരുന്നു. ജയസൂര്യ ആകെ അപ്‌സെറ്റായി. അപ്പോഴാണ് ജയസൂര്യ കഥയിലെ പുതിയ മാറ്റം കേള്‍ക്കുന്നത്. അയ്യോ ഇത് ശരിയാവില്ല മാറ്റണം സിദ്ദിക്ക, അല്ലെങ്കില്‍ അതേ സിനിമ തന്നെയാവുമെന്ന് പറഞ്ഞു. പക്ഷെ ഈ സിനിമയില്‍ നിന്ന് ഈ ഭാ?ഗം മാറ്റിയില്‍ കഥയുടെ പവര്‍ കുറയുമെന്ന് താന്‍ പറഞ്ഞു. ജയസൂര്യ വല്ലാതെ അപ്‌സെറ്റായി. അങ്ങനെ ആ ഭാ?ഗം മാറ്റി.

അതിന് ശേഷം വീണ്ടും ശശികുമാറിനെ പോയി കണ്ട് കഥ മാറ്റിയ കാര്യം പറഞ്ഞു. ഇതിനകത്ത് ഒരു സുഖമില്ല, മുമ്പത്തെ കഥയായിരുന്നു നല്ലത്, തന്നെ സിനിമയില്‍ നിന്ന് ഒഴിവാക്കിയെക്ക് എന്ന് അദ്ദേഹം വേദനയോടെ പറഞ്ഞു. വാങ്ങിച്ച അഡ്വാന്‍സ് തിരിച്ചു തന്നു. പിന്നീടാണ് നടന്‍ സിദ്ദിഖ് ഈ കഥാപാത്രത്തിലേക്കെത്തുന്നത്. ആ സിനിമ സാധാരണ സിനിമയായി അവസാനിച്ചു. എങ്കിലും വലിയ പരാജയം ആയിരുന്നില്ല സിനിമയെന്ന് സിദ്ദിഖ് കൂട്ടിച്ചേര്‍ത്തു

Other News in this category4malayalees Recommends