ചങ്ങനാശേരിയിലെ ദൃശ്യം മോഡല്‍ കൊലപാതകം: പ്രതി മുത്തുകുമാര്‍ പിടിയില്‍

ചങ്ങനാശേരിയിലെ ദൃശ്യം മോഡല്‍ കൊലപാതകം: പ്രതി മുത്തുകുമാര്‍ പിടിയില്‍
ചങ്ങനാശ്ശേരിയിലെ ദൃശ്യം മോഡല്‍ കൊലപാതക കേസിലെ പ്രതി അറസ്റ്റില്‍ . മുത്തു കുമാര്‍ ആണ് പിടിയിലായത്. ആലപ്പുഴ നോര്‍ത്ത് സിഐ രാജേഷിന്റെ നേതൃത്വത്തിലുള്ള സംഘം ആണ് മുത്തുകുമാറിനെ കസ്റ്റഡിയില്‍ എടുത്തത് . പ്രതിയെ ചങ്ങനാശ്ശേരി പൊലീസിന് കൈമാറും

ആര്യാട് സ്വദേശി ബിന്ദുമോനെ കൊലപ്പെടുത്തി വീടിനുള്ളില്‍ കുഴിച്ചു കോണ്‍ക്രീറ്റ് ചെയ്ത് മൂടുകയായിരുന്നു മുത്തുകുമാര്‍ . മുത്തുകുമാറിനെ കാണാനില്ലെന്ന പരാതി കിട്ടിയപ്പോള്‍ പൊലീസ് മൊബൈല്‍ ഫോണിന്റെ കാള്‍ റെക്കോര്‍ഡ് പരിശോധിച്ച് ബിന്ദുമോന് അവസാനം വന്ന ഫോണ്‍ വിളി മുത്തു കുമാറിന്‍േറതാണെന്ന് കണ്ടെത്തിയിരുന്നു . ഇതിന് പിന്നാലെ പൊലീസ് മുത്തു കുമാറിനെ വിളിച്ച് അന്വേഷിക്കുമ്പോള്‍ ആ ദിവസം വിളിച്ചോ എന്ന് അറിയില്ല എന്ന തരത്തില്‍ ഒഴുക്കന്‍ മട്ടിലായിരുന്നു മറുപടി . പൊലീസ് സ്റ്റേഷനില്‍ ഹാജരാകാന്‍ നിര്‍ദേശം നല്‍കിയെങ്കിലും മുത്തുകുമാരര്‍ സ്ഥലം വിടുകയായിരുന്നു .

ഇതില്‍ സംശയം തോന്നിയ പൊലീസ് മുത്തു കുമാര്‍ താമസിക്കുന്ന വാക വീട്ടിലെത്തി പരിശോധിച്ചു . അപ്പോഴാണ് വീടന്റെ ചായ്പില്‍ കോണ്‍ക്രീറ്റ് നിര്‍മാണം കണ്ടതും അത് പൊളിച്ച് പരിശോധിച്ചതും . അതിനുളളില്‍ കണ്ടെത്തിയ മൃതദേഹം ബിന്ദുകുമാറിന്‍േറതാണെന്ന് സ്ഥിരീകരിക്കുകയും ചെയ്യുകയായിരുന്നു . പ്രതിയെ ചങ്ങനാശ്ശേരി പൊലീസിന് കൈമാറും .

Other News in this category4malayalees Recommends