പണമാണോ സ്‌നേഹമാണോ വലുതെന്ന് ചോദിച്ചപ്പോള്‍ പണം എന്നായിരുന്നു തന്റെ മറുപടി, അതു വിവാദമായി ; സൂര്യ പറയുന്നു

പണമാണോ സ്‌നേഹമാണോ വലുതെന്ന് ചോദിച്ചപ്പോള്‍ പണം എന്നായിരുന്നു തന്റെ മറുപടി, അതു വിവാദമായി ; സൂര്യ പറയുന്നു
ബിഗ് ബോസ് മലയാളം സീസണ്‍ 3യിലൂടെ ശ്രദ്ധ നേടിയ താരമാണ് സൂര്യ മേനോന്‍. ഡിജെ ആയും നടി ആയും എത്തിയിരുന്നെങ്കിലും ബിഗ് ബോസിലൂടെയാണ് സൂര്യ ഏറെ ശ്രദ്ധ നേടുന്നത്. തന്റെ കരിയറിന്റെ തുടക്കകാലത്തെ കുറിച്ച് സൂര്യ പറഞ്ഞ വാക്കുകളാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്.

തന്റെ ആദ്യത്തെ എന്‍ട്രി മിസ് കേരള മത്സരത്തിലൂടെയായിരുന്നു. സത്യത്തില്‍ താന്‍ ക്ലാസ് കട്ട് ചെയ്യാന്‍ വേണ്ടി പോയതാണ്. അത്യാവശ്യം ഡാന്‍സൊക്കെ ചെയ്യുമായിരുന്നു. അവിടെ ചെന്നപ്പോള്‍ നല്ല മത്സരമുണ്ടായിരുന്നു. ദുബായില്‍ നിന്നും ഖത്തറില്‍ നിന്നുമൊക്കെ വന്നവരായിരുന്നു എല്ലാവരും.

താന്‍ ആദ്യത്തെ ഇരുപത് പേരില്‍ വന്നു. അത് കഴിഞ്ഞ് മെയിന്‍ മത്സരം വന്നപ്പോള്‍ തനിക്ക് നാലാം സ്ഥാനം. വിശ്വസിക്കാനായില്ല. അങ്ങനെയാണ് തനിക്ക് ഇന്‍ഡസ്ട്രിയിലേക്ക് ഒരു എന്‍ട്രി കിട്ടുന്നത്. താന്‍ അന്ന് ചര്‍ച്ചയായി മാറിയൊരു ഉത്തരം നല്‍കിയിരുന്നു.

പണമാണോ സ്‌നേഹമാണോ വലുതെന്ന് ചോദിച്ചപ്പോള്‍ പണം എന്നായിരുന്നു തന്റെ മറുപടി. തന്റെ അപ്പോഴത്തെ സാഹചര്യം അതായിരുന്നു. ഒത്തിരി ബുദ്ധിമുട്ടുകള്‍ ജീവിച്ച് വന്ന പെണ്‍കുട്ടിയാണ്. അതുകൊണ്ട് തന്നെ താന്‍ പറഞ്ഞു അരി വാങ്ങിക്കണമെങ്കില്‍ കടയില്‍ പോയി ചിരിച്ച് കാണിച്ചാല്‍ മതിയാകില്ല.

അതിനാല്‍ പണമാണ് വലുതെന്ന് പറഞ്ഞു. അതുപക്ഷെ വലിയ വിവാദമായി. ഇപ്പോഴത്തെ തലമുറ പണത്തിന് പുറകെ പോകുന്നുവെന്നായി വിവാദം. പക്ഷെ വിവാദങ്ങള്‍ മനുഷ്യരെ വളര്‍ത്തുമെന്ന് പറയുന്നത് ശരിയായി. തനിക്ക് ആ സംഭവം ഗുണമായി എന്നാണ് സൂര്യ എംജി ശ്രീകുമാര്‍ അവതരിപ്പിക്കുന്ന ഷോയില്‍ പറഞ്ഞത്.

Other News in this category4malayalees Recommends