ശൈത്യകാലം വരുന്നതോടെ ഒമിക്രോണിന്റെ പുതിയ വകഭേദം സജീവമാകും ; എന്‍എച്ച്എസിന് ഇനി സമ്മര്‍ദ്ദത്തിന്റെ നാളുകള്‍ ; കോവിഡ് ദുരിതത്തിന് അവസാനമില്ല ?

ശൈത്യകാലം വരുന്നതോടെ ഒമിക്രോണിന്റെ പുതിയ വകഭേദം സജീവമാകും ; എന്‍എച്ച്എസിന് ഇനി സമ്മര്‍ദ്ദത്തിന്റെ നാളുകള്‍ ; കോവിഡ് ദുരിതത്തിന് അവസാനമില്ല ?
കോവിഡ് പ്രതിസന്ധിയെ അതിജീവിച്ചെന്ന് സമാധാനിക്കുന്നവരെങ്കില്‍ മാറ്റി ചിന്തിക്കണം. ശൈത്യകാലം ഇനി കടുപ്പമേറിയതാകും. കോവിഡ് വ്യാപനം രൂക്ഷമാകുമെന്നാണ് മുന്നറിയിപ്പ്. വാക്‌സിന്‍ പ്രതിരോധ ശേഷിയില്‍ ആശ്വാസത്തോടെ ജീവിക്കുന്നവര്‍ക്ക് ഒമിക്രോണിന്റെ പുതിയ വകഭേദം വെല്ലുവിളിയാകുകയാണ്. എന്‍എച്ച്എസിനെ ആശ്രിയിക്കുന്നവരുടെ എണ്ണമേറുന്നതോടെ വീണ്ടും ആരോഗ്യമേഖല സമ്മര്‍ദ്ദത്തിലാകും.

കോവിഡ് വ്യാപനത്തില്‍ ഇപ്പോള്‍ 14 ശതമാനം വര്‍ദ്ധനവുണ്ടായി. സെപ്തംബര്‍ 17 വരെയുള്ള കണക്കാണിത്. 1.1 മില്യണ്‍ പേര്‍ക്കാണ് കോവിഡ് ബാധിച്ചത്. ജുലൈയ്ക്ക് പകുതിയ്ക്ക് ശേഷമുള്ള ഏറ്റവും ഉയര്‍ന്ന നിരക്ക്. പരിശോധന കുറഞ്ഞിട്ടും ഇത്രയും പേര്‍ പോസിറ്റീവാകുന്നുണ്ടെങ്കില്‍ വിചാരിക്കുന്നതിലും ഭീകരമാണ് അവസ്ഥ.

പ്രതിരോധ ശേഷിയെ മറികടക്കുന്നവയാണ് പുതിയ വകഭേഗം. ഒരു കോവിഡ് തരംഗത്തിന്റെ കൂടി വരവാണ് ഉണ്ടാകുകയെന്ന ആശങ്കയുണ്ട്. പലപ്പോഴും രോഗ ലക്ഷണങ്ങള്‍ കാര്യമായി പ്രകടമാകുന്നില്ല. അതിനാല്‍ തന്നെ രോഗം ബാധിച്ചെന്ന് മനസിലാകാതെ കഴിയുന്നവരാണ് പലരും. കാലതാമസം എന്നാല്‍ രോഗ വ്യാപനത്തിനും മരണ നിരക്ക് ഉയരുന്നതിനും കാരണമാകും.

ആരോഗ്യപ്രശ്‌നം കാര്യമായി ബാധിക്കുമ്പോള്‍ മാത്രമാണ് പലരും ചികിത്സ തേടുന്നത്. അപ്പോഴേക്കും വൈറസ് ശരീരത്തെ സാരമായി ബാധിച്ചു കാണും. കൂടാതെ രോഗ വ്യാപനത്തിനും കാരണമാകും. പരിശോധിക്കുന്നവരുടെ എണ്ണം കുറഞ്ഞത് വ്യാപനത്തിന് കാരണമായിട്ടുണ്ട്. ഇനിയെങ്കിലും മുന്‍കരുതലെടുത്തില്ലെങ്കില്‍ ആരോഗ്യമേഖലയ്ക്ക് കനത്ത തിരിച്ചടിയാകും.


Other News in this category4malayalees Recommends