മറ്റൊരു പലിശ നിരക്ക് വര്‍ദ്ധന പ്രഖ്യാപിക്കാന്‍ ഒരുങ്ങി റിസര്‍വ് ബാങ്ക്; പ്രതിമാസ തിരിച്ചടവുകള്‍ 'കണ്ണീര്' വരുത്തുമെന്ന് മുന്നറിയിപ്പ്; ഭവനവിപണിക്ക് ചങ്കിടിപ്പ്

മറ്റൊരു പലിശ നിരക്ക് വര്‍ദ്ധന പ്രഖ്യാപിക്കാന്‍ ഒരുങ്ങി റിസര്‍വ് ബാങ്ക്; പ്രതിമാസ തിരിച്ചടവുകള്‍ 'കണ്ണീര്' വരുത്തുമെന്ന് മുന്നറിയിപ്പ്; ഭവനവിപണിക്ക് ചങ്കിടിപ്പ്

പലിശ നിരക്കുകള്‍ കുതിച്ചുയരുമ്പോള്‍ ഭവനവിപണിയില്‍ തകര്‍ച്ച രൂക്ഷമാണ്. ഈ ഘട്ടത്തില്‍ മറ്റൊരു വമ്പന്‍ പലിശ നിരക്ക് വര്‍ദ്ധനയ്ക്ക് കൂടി ഒരുങ്ങുകയാണ് റിസര്‍വ് ബാങ്ക്.


കഴിഞ്ഞ വര്‍ഷം ഭവനവിലയില്‍ 22 ശതമാനം വര്‍ദ്ധനവാണ് ദേശീയ ശരാശരിയില്‍ രേഖപ്പെടുത്തിയത്. 1989ന് ശേഷമുള്ള ഈ കുതിച്ചുചാട്ടം ഇപ്പോള്‍ തിരുത്തപ്പെടുകയാണ്. എന്നിരുന്നാലും വിലയില്‍ വമ്പന്‍ തകര്‍ച്ചയ്ക്ക് സാധ്യതയില്ലെന്ന് വിദഗ്ധര്‍ വ്യക്തമാക്കുന്നു. മറിച്ച് നിരക്ക് വര്‍ദ്ധിക്കുന്നതോടെ കഴിഞ്ഞ വര്‍ഷം നേടിയ നേട്ടങ്ങള്‍ അപ്രത്യക്ഷമാകും.

ആര്‍ബിഎ 0.50 ശതമാനം റേറ്റ് വര്‍ദ്ധനവ് പ്രഖ്യാപിക്കുമെന്നാണ് പ്രതീക്ഷ. ഇതോടെ ശരാശരി കടക്കാരന്‍ പ്രതിമാസം 760 പൗണ്ട് അധികമായി ചെലവാക്കേണ്ടി വരും. 500,000 ഡോളര്‍ കടമുള്ള വ്യക്തിക്ക് കഴിഞ്ഞ മേയില്‍ നിന്നും 33 ശതമാനം വര്‍ദ്ധനവാണ് നേരിടേണ്ടി വരിക.

750,000 ഡോളര്‍ കടമെടുത്തവര്‍ക്ക് 1140 ഡോളര്‍ പ്രതിമാസ തിരിച്ചടവ് അധികം വേണ്ടിവരും. ഇരട്ടി വര്‍ദ്ധനവ് പ്രഖ്യാപിച്ചാല്‍ ഒന്‍പതര വര്‍ഷത്തിനിടെ ഉയര്‍ന്ന ക്യാഷ് റേറ്റ് വര്‍ദ്ധനവാകും നടപ്പാക്കുക.
Other News in this category4malayalees Recommends