ജമ്മു കശ്മീര്‍ ജയില്‍ ഡിജിപിയെ കഴുത്തറുത്ത് കൊലപ്പെടുത്തി; വീട്ടുജോലിക്കാരന്‍ ഒളിവില്‍

ജമ്മു കശ്മീര്‍ ജയില്‍ ഡിജിപിയെ കഴുത്തറുത്ത് കൊലപ്പെടുത്തി; വീട്ടുജോലിക്കാരന്‍ ഒളിവില്‍
ജമ്മു കശ്മീര്‍ ഡിജിപിയെ ദുരൂഹ സാഹചര്യത്തില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. ജമ്മു കശ്മീരിലെ ജയില്‍ വിഭാഗം ഡിജിപിയായ ഹേമന്ത് കുമാര്‍ ലോഹ്യയാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു. കൊലപാതത്തില്‍ ഉദ്യോഗസ്ഥന്റെ വീട്ടുജോലിക്കാരനെയാണ് പൊലീസ് സംശയിക്കുന്നതെന്നാണ് പ്രാഥമിക വിവരം.ഉദയ്വാലയിലുള്ള വസതിയില്‍ കഴുത്ത് മുറിച്ച് കൊല്ലപ്പെട്ട നിലയിലാണ് ഹേമന്ത് കുമാര്‍ ലോഹ്യയെ കണ്ടെത്തിയത്. വീട്ടുജോലിക്കാരന്‍ ഒളിവിലാണെന്നും ഇയാള്‍ക്കായി തിരച്ചില്‍ ആരംഭിച്ചതായും ജമ്മു സോണ്‍ അഡീഷണല്‍ ഡയറക്ടര്‍ ജനറല്‍ ഓഫ് പോലീസ് മുകേഷ് സിംഗ് പറഞ്ഞു. സ്വന്തം വീട് പുതുക്കിപ്പണിയുന്നതിനാല്‍ ലോഹ്യ കുടുംബത്തോടൊപ്പം സുഹൃത്ത് രാജീവ് ഖജൂരിയയുടെ വീട്ടിലായിരുന്നു നിലവില്‍ താമസം. 1992 ബാച്ച് ഐപിഎസ് ഉദ്യോഗസ്ഥനായ ലോഹ്യയ്ക്ക് 57 വയസായിരുന്നു. ഓഗസ്റ്റിലാണ് ലോഹ്യയെ ജമ്മുകശ്മീരിലെ ജയിലുകളുടെ ഡിജിപിയായി നിയമിച്ചത്. ഫോറന്‍സിക് സംഘവും പൊലീസും സ്ഥലത്ത് പരിശോധന നടത്തുകയാണ്.

Other News in this category



4malayalees Recommends