പോപ്പുലര്‍ ഫ്രണ്ട് ഹര്‍ത്താലില്‍ അക്രമം നടത്തിയവരെക്കുറിച്ചുള്ള വിവരങ്ങള്‍ എന്‍ഐഎ ശേഖരിക്കുന്നു

പോപ്പുലര്‍ ഫ്രണ്ട് ഹര്‍ത്താലില്‍ അക്രമം നടത്തിയവരെക്കുറിച്ചുള്ള വിവരങ്ങള്‍ എന്‍ഐഎ ശേഖരിക്കുന്നു
പോപ്പുലര്‍ ഫ്രണ്ട് ഹര്‍ത്താലില്‍ നടന്ന അക്രമങ്ങളെക്കുറിച്ച് എന്‍ഐഎ വിവരങ്ങള്‍ ശേഖരിക്കുന്നതായി വിവരം. എന്‍ഐഎയെ നിരോധിച്ചതില്‍ പ്രതിഷേധിച്ച് കേരളത്തില്‍ ആഹ്വാനം ചെയ്ത ഹര്‍ത്താലില്‍ നടന്ന അക്രമസംഭവങ്ങളെക്കുറിച്ചും ഇതിലെ പ്രതികളെക്കുറിച്ചുമുള്ള വിവരങ്ങളാണ് എന്‍ഐഎ പരിശോധിക്കുന്നത് എന്നാണ് സൂചന. ഹര്‍ത്താല്‍ ദിനത്തില്‍ അക്രമം നടത്തിയവരുടെ വിവരങ്ങള്‍ ശേഖരിച്ച് പോപ്പുല!ര്‍ ഫ്രണ്ടിന്റെ താഴെത്തട്ടിലെ പ്രവര്‍ത്തനങ്ങളെക്കുറിച്ച് കൃത്യമായ ധാരണ ലഭിക്കും എന്നാണ് എന്‍ഐഎയുടെ കണക്കുകൂട്ടലെന്നാണ് സൂചന.

അതിനിടെ പോപ്പുലര്‍ ഫ്രണ്ട് നേതാവ് എ. അബ്ദുള്‍ സത്താറിലെ ചോദ്യം ചെയ്യലിനായി അഞ്ചു ദിവസത്തെ എന്‍ ഐ എ കസ്റ്റഡിയില്‍ വിട്ടു. കൊച്ചിയിലെ എന്‍ഐഎ കോടതിയുടേതാണ് ഉത്തരവ്. കഴിഞ്ഞ ദിവസമാണ് കൊല്ലത്തുനിനിന്ന് ഇയാളെ അറസ്റ്റുചെയ്തത്. പോപ്പുലര്‍ ഫ്രണ്ടിന് വിദേശപണം ലഭിച്ചത് സംബന്ധിച്ച് വിശദമായ അന്വേഷണം വേണമെന്നും ഇക്കാര്യത്തില്‍ അബ്ദുള്‍ സത്താറിനെ ചോദ്യം ചെയ്യേണ്ടതുണ്ടെന്നും ദേശീയ അന്വേഷണ ഏജന്‍സി കോടതിയെ അറിയിച്ചു. ഭീകര സംഘടനകളിലേക്കുളള റിക്രൂട്ട്‌മെന്റ്, ബിനാമി സ്വത്തുക്കള്‍ വാങ്ങിക്കൂട്ടല്‍ എന്നിവയെക്കുറിച്ചും എന്‍ഐഎ പരിശോധിക്കുന്നുണ്ട്.

Other News in this category



4malayalees Recommends