ജയില്‍ ചാടി ബന്ധുവിന്റെ വീട്ടില്‍ പിറന്നാള്‍ ആഘോഷം; കുറ്റവാളിയെ കയ്യോടെ പൊക്കി പൊലീസ്

ജയില്‍ ചാടി ബന്ധുവിന്റെ വീട്ടില്‍ പിറന്നാള്‍ ആഘോഷം; കുറ്റവാളിയെ കയ്യോടെ പൊക്കി പൊലീസ്
ജയില്‍ ചാടിപ്പോയ പിടികിട്ടാപ്പുള്ളി പിറന്നാള്‍ ആഘോഷത്തിനിടെ പൊലീസിന്റെ പിടിയില്‍. ജോര്‍ജിയയിലാണ് സംഭവം. കണക്ടിക്കട്ടില്‍ അധികൃതരില്‍ നിന്നും രക്ഷപ്പെട്ടോടിപ്പോയ ഫോറന്‍സ മുര്‍ഫി എന്ന 31 കാരനാണ് ശനിയാഴ്ച സ്വന്തം പിറന്നാള്‍ ആഘോഷത്തിനിടെ പിടിയിലായത്

ജന്മദിനാഘോത്തിനിടെ മക്‌ഡൊനോഫില്‍ വച്ച് പ്രതിയെ കസ്റ്റഡിയില്‍ എടുത്തുവെന്ന് കൗന്‍ഡി ശെരീഫിന്റെ ഓഫീസ് ശനിയാഴ്ച ഔദ്യോഗികമായി അറിയിക്കുകയായിരുന്നു. സ്‌പെഷ്യല്‍ ഇന്‍വെസ്റ്റിഗേഷന്‍ യൂനിറ്റാണ് ഇയാളെ അറസ്റ്റ് ചെയ്തത്.

ജയിലില്‍ നിന്നും രക്ഷപ്പെട്ട് ഒരു ബന്ധുവിന്റെ വീട്ടില്‍ ചെന്ന് മുര്‍ഫി തന്റെ ജന്മദിനം ആഘോഷിക്കുകയാണ് എന്ന് അന്വേഷണ സംഘത്തിന് വിവരം ലഭിക്കുകയായിരുന്നു. അങ്ങനെ ശനിയാഴ്ച വൈകുന്നേരം അവിടെ എത്തിയ പൊലീസ് മുര്‍ഫിയെ കയ്യോടെ പിടികൂടുകയായിരുന്നു.

കവര്‍ച്ച നടത്തിയതിന് ബ്രിഡ്ജ്‌പോര്‍ട്ടിലെ കണക്റ്റിക്കട്ട് ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് കറക്ഷന്‍സ് ഹാഫ്‌വേ ഹൗസില്‍ നാല് വര്‍ഷത്തെ തടവ് അനുഭവിക്കുകയായിരുന്നു മുര്‍ഫി. ആ സമയത്താണ് അയാള്‍ അവിടെ നിന്നും രക്ഷപ്പെടുന്നത്. എന്തായാലും മുര്‍ഫിയെ ഹെന്‍!റി കൗണ്ടി ജയിലില്‍ എത്തിച്ച് കഴിഞ്ഞു.

Other News in this category4malayalees Recommends