സമുദായങ്ങള്‍ തമ്മിലുള്ള സംഘര്‍ഷം ഒഴിവാക്കാന്‍ സംസാരിച്ചു ; 29 വര്‍ഷത്തെ പിണക്കം അവസാനിപ്പിച്ചു ; ഭാരത് ജോഡോ റോഡ് തുറന്നു

സമുദായങ്ങള്‍ തമ്മിലുള്ള സംഘര്‍ഷം ഒഴിവാക്കാന്‍ സംസാരിച്ചു ; 29 വര്‍ഷത്തെ പിണക്കം അവസാനിപ്പിച്ചു ; ഭാരത് ജോഡോ റോഡ് തുറന്നു
കര്‍ണാടകയില്‍ ദീര്‍ഘകാലമായി അടഞ്ഞ് കിടന്ന റോഡ് തുറന്ന് രാഹുല്‍ ഗാന്ധി. സമുദായങ്ങള്‍ തമ്മിലുള്ള സംഘര്‍ഷത്തെ തുടര്‍ന്ന് ബദനവലു ഗ്രാമത്തിലെ റോഡാണ് തുറന്ന് നല്‍കിയത്. 1993ലാണ് സംഘര്‍ഷത്തെ തുടര്‍ന്ന് അടച്ച റോഡാണ് കല്ലുകള്‍ പാകി ഭാരത് ജോഡോ റോഡ് എന്ന് നാമകരണം ചെയ്തത്. സംഘര്‍ഷത്തില്‍ ഇരുവിഭാഗങ്ങളും തമ്മിലുള്ള ഭിന്നതകള്‍ മറന്ന് കോണ്‍ഗ്രസ് നേക്കള്‍ക്കൊപ്പം ഒരുമിച്ചിരുന്ന് അവര്‍ ഭക്ഷണം കഴിച്ചു

ജോഡോ യാത്രയ്ക്ക് ഇടവേള നല്‍കിയാണ് ഗാന്ധിജയന്തി ദിനത്തില്‍ രാഹുല്‍ ഗാന്ധി ബദനവലു ഗ്രാമത്തിലെത്തിയത്. ഖാദി ഗ്രാമോദയ് കേന്ദ്രം സന്ദര്‍ശിച്ച രാഹുല്‍ ഗാന്ധി ദളിതരും ലിംഗായത്ത് വിഭാഗക്കാരും തമ്മിലുള്ള പ്രശ്‌നങ്ങള്‍ പരിഹരിക്കാനും മുന്‍കൈയെടുത്തു. 1927ലും 1932ലും ഗാന്ധിജി ഖാദി ഗ്രാമോദയ് സന്ദര്‍ശിച്ചിരുന്നു.

രാഹുല്‍ ഗാന്ധി തുറന്ന് നല്‍കിയ റോഡ് ഇനി ഭാരത് ജോഡോ റോഡ് എന്ന് അറിയപ്പെടും. വിഭാഗീയതയും ഭിന്നിപ്പും ഒഴിവാക്കി രാജ്യത്തെ ഒന്നിപ്പിക്കലാണ് ഭാരത് ജോഡോ യാത്രയുടെ യഥാര്‍ത്ഥ ലക്ഷ്യം' കര്‍ണാടക പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റി അദ്ധ്യക്ഷന്‍ ഡി കെ ശിവകുമാര്‍ പറഞ്ഞു.

Other News in this category



4malayalees Recommends